തിരുനീലകണ്ഠൻ തിരിച്ചെത്തി…പൂർവാധികം ചുറുചുറുക്കോടെ ..

തിരുനീലകണ്ഠൻ തിരിച്ചെത്തി…പൂർവാധികം ചുറുചുറുക്കോടെ ..

പൊൻകുന്നം∙ നാലുമാസത്തെ നീരുചികിത്സ കഴിഞ്ഞു ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനീലകണ്ഠൻ ഉത്സവങ്ങൾക്കു വീണ്ടും എത്തിയത് ആരാധകരെ ആഹ്ലാദിപ്പിച്ചു . .

തൃക്കൊടിത്താനം ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളത്തിനാണ് ഇടവേളയ്ക്കു ശേഷം നീലകണ്ഠനെത്തിയത്. കഴിഞ്ഞ ജൂലൈയിലാണ് നീരുരോഗം ബാധിച്ച നീലകണ്ഠന് ചികിത്സ തുടങ്ങിയത്.

ദേവസ്വം ഡോക്ടർമാരായ ശശീന്ദ്രദേവ്, ബിനു ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. കഴിഞ്ഞ മാസം പകുതിയോടെ രോഗം പൂർണമായും ഭേദപ്പെട്ടെന്ന് ദേവസ്വം മാനേജർ ആർ. പ്രകാശ് പറഞ്ഞു.

കൊഴുത്ത കറുത്തിരുണ്ട ശരീരവും അമരം കവിഞ്ഞുള്ള നീണ്ട വാലും ഒത്ത തുമ്പിയും നീലകണ്ഠന്റെ പ്രത്യേകതയാണ്. ബിഹാറിലെ ബോധഗയയിൽ നിന്നാണ് നീലകണ്ഠൻ ചിറക്കടവ് മഹാദേവന്റെ ദാസനായി എത്തുന്നത്. കുട്ടനും വിഷ്ണുവുമാണ് പാപ്പാന്മാർ.