വനിതാ കൂട്ടായ്മയിൽ തോണിപ്പാറ തോട് ശുചിയാക്കുന്നു.

വനിതാ കൂട്ടായ്മയിൽ തോണിപ്പാറ തോട് ശുചിയാക്കുന്നു.

പൊൻകുന്നം: തൊഴിലുറപ്പ് പദ്ധതിയിലെ  വനിതാ കൂട്ടായ്മയിൽ കാവാലിമാക്കൽ – തോണിപ്പാറ തോട് വ്യത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുന്നു .  ഓലിക്കൽ ഭാഗത്ത് നിന്ന് ആരംഭിച്ച് ചിറക്കടവ് കണയത്തോട്ടിലാണ് ഈ തോട് സംഗമിക്കുന്നത്. പത്തൊമ്പതാം വാർഡിലെ 17 വനിതാ തൊഴിലുറപ്പുകാർ കഴിഞ്ഞ 24 ദിവസമായി ഈ തോട് വൃത്തിയാക്കുകയാണ്.

ചപ്പ് ചവറുകളും മറ്റും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട് നിലയിലായിരുന്ന തോടാണ് ഇവർ പൂർവ്വസ്ഥിതിയിലാക്കിക്കൊണ്ടിരിക്കുന്നത്. എൺപത്തിയഞ്ച് വയസുള്ള കാവാലിമാക്കൽ സരസമ്മ കരുണാകരൻ ഈ വനിതാ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നു . ജലാശയങ്ങളും ജലസ്രോ തസുകളും നവീകരിക്കുകയും ശുദ്ധീകരിക്കുകയും ആഴം കൂട്ടുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് തോട് വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കിയതെന്ന് വാർഡ് മെമ്പർ പി.മോഹൻ റാം പറഞ്ഞു. വരും നാളുകളിലും ഇതേ രീതിയിൽ തോട് സംരക്ഷിക്കാൻ സാധിച്ചാൽ അത് ഒരു പ്രദേശത്തിനാകെ ഏറെ ഗുണകരവും മാതൃകാപരവുമായിരിക്കും.