തൂങ്കുഴി കുടുംബയോഗവും ഫാ. ജോസഫ് തൂങ്കുഴിയുടെ പൗരോഹിത്യ വജ്രജൂബിലി ആഘോഷവും 13ന്

തൂങ്കുഴി കുടുംബയോഗവും ഫാ. ജോസഫ് തൂങ്കുഴിയുടെ പൗരോഹിത്യ വജ്രജൂബിലി ആഘോഷവും 13ന്

കാഞ്ഞിരപ്പള്ളി: തൂങ്കുഴി കുടുംബയോഗത്തിന്റെ വാര്‍ഷികവും പൊതുയോഗവും ഫാ. ജോസഫ് തൂങ്കുഴിയുടെ പൗരോഹിത്യ വജ്രജൂബിലി ആഘോഷവും 13ന് കാരികുളം ഫാത്തിമമാതാ പള്ളിയില്‍ നടക്കും.

രക്ഷാധികാരി മാര്‍ ജേക്കബ് തൂങ്കുഴിയുടെ കാര്‍മികത്വത്തില്‍ രാവിലെ 11ന് കൃതജ്ഞതാബലി. തുടര്‍ന്നു നടക്കുന്ന അനുമോദന സമ്മേളനത്തില്‍ മാര്‍ ജേക്കബ് തൂങ്കുഴി അധ്യക്ഷതവഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണവും ജൂബിലേറിയനെ ആദരിക്കലും നിര്‍വഹിക്കും.

ഫാ. എബ്രഹാം മൊളേപ്പറന്പില്‍ എംസിബിഎസ്, ഫാ.ഡൊമിനിക് തൂങ്കുഴി, ഫാ. മാത്യു പൂച്ചാലില്‍, റവ.ഡോ. ജോസ് വലിയമറ്റം സിഎംഐ, ജോസഫ് ടി.ജെ. തൂങ്കുഴി, പ്രഫ. തോമസ് പി. ജോസഫ് പുലിക്കുന്നേല്‍, ഷിബു വര്‍ഗീസ് തൂങ്കുഴി, സിസ്റ്റര്‍ റാണി തൂങ്കുഴി എംഎസ്‌ജെ എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന വാര്‍ഷിക സമ്മേളനം മാര്‍ ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തും. മാത്യു സഖറിയാസ്, ജോര്‍ജ് ജോസഫ് തൂങ്കുഴി, എല്‍വിന്‍ കുരുവിള തൂങ്കുഴി എന്നിവര്‍ പ്രസംഗിക്കും.