തോട്ടം – പുരയിടം റീസര്‍വ്വെ അപാകത പ്രശ്നം പരിഹരിക്കുന്നത്തിനുള്ള അദാലത്ത് 24 ന് കാഞ്ഞിരപ്പള്ളിയിൽ

തോട്ടം – പുരയിടം  റീസര്‍വ്വെ അപാകത പ്രശ്നം പരിഹരിക്കുന്നത്തിനുള്ള അദാലത്ത് 24  ന് കാഞ്ഞിരപ്പള്ളിയിൽ

തോട്ടം – പുരയിടം റീസര്‍വ്വെ അപാകത പ്രശ്നം പരിഹരിക്കുന്നത്തിനുള്ള അദാലത്ത് 24 ന് കാഞ്ഞിരപ്പള്ളിയിൽ

തോട്ടം – പുരയിടം അദാലത്ത് 24 ന് കാഞ്ഞിരപ്പള്ളിയിൽ; 1970 വരെയുള്ള മുന്നാധാരങ്ങൾ പരിശോധിച്ച് തീർപ്പു കല്പിക്കും.


കാഞ്ഞിരപ്പള്ളി : ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ നടന്ന തോട്ടം – പുരയിടം റീസര്‍വ്വെ അപാകതമൂലം ദുരിതത്തിലായവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുനുള്ള അദാലത്ത് 24 നു 10 മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. കോട്ടയം ജില്ലാ കളക്‌ടറും, റെവന്യൂ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും അദാലത്തിൽ പങ്കെടുക്കും.

നിശ്ചിത സമയത്തിനുള്ളിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസിൽ സ്വന്തം ആധാരവും, അനുബന്ധ മുന്നാധാങ്ങളും, കരമടച്ച രസീതിന്റെ പകർപ്പുകളും അടക്കമുള്ള രേഖകൾ സമർപ്പിച്ചവരിൽ, അന്വേഷണം പൂർത്തിയാക്കിവയുടെ സർട്ടിഫിക്കറ്റുകൾ അദാലത്തിൽ വിതരണം ചെയ്‌യും. 1970 വരെയുള്ള മുന്നാധാരങ്ങൾ ആണ് പരിശോധിച്ച് തീർപ്പു കല്പിച്ചത്. അദാലത്തിൽ വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഉടമസ്ഥർക്ക് തങ്ങളുടെ ഭൂമി ഉപയോഗിച്ച് വിവിധ ആവശ്യങ്ങൾ നടത്തുവാൻ കഴിയുമെന്ന് ഗീതാകുമാരി കെ . തഹസിൽദാർ (ഭൂരേഖ) പറഞ്ഞു. നിലവിൽ തണ്ടപ്പേരിൽ തിരുത്തുവാനുള്ള ആവശ്യമാണ് നിറവേറ്റുന്നത്. ബി ടി ആറിൽ തിരുത്തുകൾ വരുത്തുവാൻ ഇപ്പോൾ സാധിക്കില്ല, സർക്കാർ തീരുമാനം അനുസരിച്ചു മാത്രമേ അത്തരം തിരുത്തുകൾ വരുത്തുവാൻ സാധിക്കുകയുള്ളു.