തോട്ടം പുരയിടം അദാലത്തിൽ, ലഭിച്ച 2,604 അ​പേ​ക്ഷ​കളിൽ 719 ഉത്തരവുകൾ വിതരണം ചെയ്തു, 1,223 അപേക്ഷകൾ മുന്നാധാരം നൽകാത്തതിനാൽ പരിഗണിച്ചില്ല ; തിരുത്ത് ഉപാധികളോടെ തണ്ടപ്പേരിൽ മാത്രം, അദാലത്തിൽ തൃപ്തരല്ലെന്നും സമരം തുടരുമെന്നും സമരസമിതി.

തോട്ടം പുരയിടം അദാലത്തിൽ,  ലഭിച്ച  2,604  അ​പേ​ക്ഷ​കളിൽ  719 ഉത്തരവുകൾ വിതരണം ചെയ്തു, 1,223  അപേക്ഷകൾ മുന്നാധാരം നൽകാത്തതിനാൽ പരിഗണിച്ചില്ല ; തിരുത്ത് ഉപാധികളോടെ തണ്ടപ്പേരിൽ മാത്രം,  അദാലത്തിൽ തൃപ്തരല്ലെന്നും സമരം തുടരുമെന്നും സമരസമിതി.

കാഞ്ഞിരപ്പള്ളിയിൽ നടന്ന തോട്ടം പുരയിടം അദാലത്തിൽ, ലഭിച്ച 2,604 അ​പേ​ക്ഷ​കളിൽ 719 ഉത്തരവുകൾ വിതരണം ചെയ്തു, 1,223 അപേക്ഷകൾ മുന്നാധാരം നൽകാത്തതിനാൽ പരിഗണിച്ചില്ല ; അപേക്ഷകരുടെ ആവശ്യമായ “പുരയിടം” എന്ന തിരുത്ത് ഉപാധികളോടെ തണ്ടപ്പേരിൽ മാത്രം, BTR -ൽ തോട്ടമായി തുടരും, അദാലത്തിൽ തൃപ്തരല്ലെന്നും സമരം തുടരുമെന്നും സമരസമിതി.

കാ​ഞ്ഞി​ര​പ്പ​ള്ളി: തോ​ട്ടം – പു​ര​യി​ടം വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ അ​ദാ​ല​ത്ത് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടന്നു . മുൻ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അപ്പുക്കുട്ടന് സർട്ടിഫിക്കറ്റ് നൽകികൊണ്ട് പി സി ജോർജ് MLA സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.

ഡോ. എൻ ജയരാജ്‌ MLA അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി. സി ജോർജ് MLA ഉദ്‌ഘാടനപ്രസംഗം നടത്തി. ജില്ലാ കളക്ടർ സുധീർ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, കാഞ്ഞിരപ്പള്ളി തഹസിൽദാർ (റവന്യൂ) അജിത് കുമാർ, തഹസിൽദാർ (ഭൂരേഖ) ഗീതാകുമാരി, വിവിധ ജനപ്രതിനിധികൾ, റവന്യു ഉദ്യോഗസ്ഥർ, ഇൻഫാം, കർഷകവേദി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

താ​ലൂ​ക്കി​ൽ 2,604 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. അവയിൽ നിന്നും രേഖകൾ പരിശോധിച്ച് പ്രശ്നം പരിഹരിച്ച 719 ഉത്തരവുകൾ അദാലത്തിൽ വിതരണം ചെയ്തു. 197 കേസുകൾ TLB യിൽ ഉൾപ്പെട്ടതിനാൽ തീരുമാനം ആകാതെ മാറ്റി വച്ചിരിക്കുകയാണ് . 1,223 അപേക്ഷകൾ മുന്നാധാരം ലഭിക്കാത്തതിനാൽ പരിഗണിക്കുവാൻ സാധിച്ചില്ല . 465 കേസുകൾ അന്വേഷണം പൂർത്തിയാകാത്തതിൽ വിതരണം ചെയ്യുവാൻ സാധിച്ചില്ല.

ഇ​ട​ക്കു​ന്നം വി​ല്ലേ​ജി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ ല​ഭി​ച്ച​ത്. മു​ണ്ട​ക്ക​യം, എ​രു​മേ​ലി തെ​ക്ക്, കൂ​വ​പ്പ​ള്ളി, കൂ​ട്ടി​ക്ക​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നീ വി​ല്ലേ​ജു​ക​ളിൽ നിന്നും അപേക്ഷകരുണ്ടായിരുന്നു .

അതാതു സ്ഥലങ്ങളിലെ വില്ലേജ് ഓഫിസർമാർക്ക് തഹസിൽദാർ ( ഭൂരേഖ) നൽകുന്ന ഉത്തരവുകളാണ് അദാലത്തിൽ വിതരണം ചെയ്തത്. അപേക്ഷകൻ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, ടി ഭൂമി TLB ലിസ്റ്റിൽ ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നും, ഭാവിയിൽ തുടർ പരിശോധയിൽ അങ്ങനെ കണ്ടെത്തിയാൽ അതനുസരിച്ചു തീരുമാനം മാറിയേക്കുമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് അനുസരിച്ചു വില്ലേജ് ഓഫിസർമാർക്ക് തണ്ടപ്പേരിൽ മാത്രം “തോട്ടം” എന്നത് തിരുത്തി “പുരയിടം” എന്നാക്കി മാറ്റുവാനാണ് അധികാരം നൽകിയിരിക്കുന്നത്. എന്നാൽ BTR -ൽ ടി ഭൂമി തോട്ടം എന്ന പേരിൽ തന്നെ തുടരും.

എന്നാൽ അദാലത്തിൽ വിതരണം ചെയ്യപ്പെട്ട രേഖകളിൽ പൂർണ തൃപ്തരല്ലെന്നും, തണ്ടപ്പേരിൽ മാത്രമല്ല BTR – ൽ പുരയിടം എന്നാക്കി തിരുത്തുന്നത് വരെയും സമരം തുടരുമെന്ന് സമരസമിതിയുടെ ജനറൽ കൺവീനർ ജോജി വാളിപ്ലാക്കൽ പറഞ്ഞു.