തോട്ടം – പുരയിടം പ്രശ്നം – കേരള കർഷകസംഘം സമര പരിപാടിയിലേക്ക്.. 17 ന് പാറത്തോട്ടിൽ പ്രശ്നബാധിതരുടെ കൺവൻഷൻ; സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

തോട്ടം – പുരയിടം പ്രശ്നം –  കേരള കർഷകസംഘം  സമര പരിപാടിയിലേക്ക്.. 17 ന് പാറത്തോട്ടിൽ പ്രശ്നബാധിതരുടെ  കൺവൻഷൻ;   സിപിഎം ജില്ലാ സെക്രട്ടറി വി എൻ   വാസവൻ  ഉദ്ഘാടനം ചെയ്യും

തോട്ടം – പുരയിടം പ്രശ്നം – കേരള കർഷകസംഘം സമര പരിപാടിയിലേക്ക്.. 17 ന് പാറത്തോട്ടിൽ പ്രശ്നബാധിതരുടെ കൺവൻഷൻ സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി : റീസർവ്വേ അപാകത മൂലവും തോട്ട ഭുമിയിൽ നിന്ന് പാർപ്പിടത്തിനു വേണ്ടി വില കൊടുത്തു വാങ്ങിച്ചതിലുണ്ടായ നിയമപ്രശ്നം മൂലവും പ്രതിസന്ധി നേരിടുന്ന കർഷകരുടെ ഭുമിയുടെ സർവ്വേ റിക്കാർഡുകളിലെ പിശകു തിരുത്തണമെന്നും ഇതിനാവശ്യമായ നിയമനിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് കേരള കർഷകസംഘം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് കേരള കർഷകസംഘം ജില്ലാ പ്രസിഡണ്ട് അയ്മനം ബാബുവും ജില്ല സെക്രട്ടറി കെ എം രാധാകൃഷ്ണനും അറിയിച്ചു.

പ്രശ്നം നേരിൽ ബാധിക്കുന്ന കർഷകരുടെ ജില്ല തല യോഗം നവംബർ 17 ന് പകൽ മൂന്നിന് പാറത്തോട് മലനാട് ഡെവലപമെൻ്റ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ചേരും. കൺവൻഷൻ CPI(M) ജില്ലാ സെക്രട്ടറി വി എൻ വാസവൻ (Ex MLA) ഉദ്ഘാടനം ചെയ്യും. MLA മാർ , ജനപ്രതിനിധികൾ, കേരള കർഷകസംഘം സംസ്ഥാന നേതാക്കൾ മുതലായവർ കൺവൻഷനിൽ പങ്കെടുക്കും
കൺവൻഷൻ്റെ വിജയകരമായ നടത്തിപ്പിനായി കെ രാജേഷ്, പി എൻ പ്രഭാകരൻ, എസ് ഷാജി, പി കെ ബാലൻ എന്നിവർ രക്ഷാധികാരികളായും അഡ്വ: പി ഷാനാവാസ് ചെയർമാനായും സജിൻ വട്ടപ്പള്ളിൽ സെക്രട്ടറിയായും 101 അംഗം സംഘാടക സമിതി രൂപീകരിച്ചു