തോട്ടം- പുരയിടം വിഷയം കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ‍ അദാലത്ത് 15 മുതൽ‍

തോട്ടം- പുരയിടം വിഷയം കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ‍   അദാലത്ത് 15 മുതൽ‍

തോട്ടം- പുരയിടം വിഷയം കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ‍ അദാലത്ത് 15 മുതൽ‍

കാഞ്ഞിരപ്പള്ളി: റീ സർവേയിലെ അപാകത മൂലം ഭൂമിയുടെ ഇനം റവന്യൂ രേഖകളിൽ പുരയിടമായിരുന്നത് തോട്ടം എന്ന് തെറ്റായി രേഖപ്പെടുത്തിയതായി ഉയർന്നിട്ടുള്ള പരാതികൾ‍ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള അദാലത്ത് താലൂക്ക് ഓഫീസിൽ‍ നടത്തും. അദാലത്തിൽ‍ പരിഗണിക്കുന്നതിനുള്ള അപേക്ഷകൾ‍ 13 വരെ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും സ്വീകരിക്കും. വെള്ള പേപ്പറിൽ‍ എഴുതിയ അപേക്ഷയോടൊപ്പം കരമടച്ച രസീതിന്റെ കോപ്പിയും, മുന്നാധാരങ്ങളുടെ കോപ്പിയും സമർപ്പിക്കണം.

കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അദാലത്ത് നടത്തുന്നത്. അദാലത്തിൽ പരാതികകർ സമർപ്പിക്കുന്നവരുടെ രേഖകൾ പരിശോധിച്ച് ബോധ്യപ്പെടുന്ന മുറയ്ക്ക് അടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

താലൂക്കിലെ ഇടക്കുന്നം, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി വില്ലേജുകളിലാണ് പുരയിടം തോട്ടമായി രേഖപ്പെടുത്തിയിരുന്നത്. ഇക്കാരണത്താല്‍ ബാങ്ക് വായ്പയോ സ്ഥലം വില്‍പ്പനയോ ഭാഗഉടന്പടിയോ നടത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു കര്‍ഷകര്‍ക്ക്.

വിഷയം ഇന്‍ഫാമും കര്‍ഷക വേദിയും ഏറ്റെടുത്തു. ചില രാഷ്ട്രീയ പാര്‍ട്ടികളും സമരം നടത്തി. പുരയിടം തോട്ടമായി രേഖപ്പെടുത്തിരിക്കുന്നതു മൂലം കര്‍ഷകര്‍ ദുരിതത്തിലാണെന്നും ഇതിന് പരിഹാരം കാണണമെന്നുമാവശ്യപ്പട്ട് മുഖ്യ മന്ത്രി, റവന്യൂ മന്ത്രി, കളക്ടര്‍ തുടങ്ങി ബന്ധപ്പെട്ടവര്‍ക്ക് ഇന്‍ഫാമിന്റെയും കര്‍ഷകവേദിയുടെയും നേതൃത്വത്തിലുള്ള സംയുക്ത സമര സമിതി നിവേദനം നല്‍കിയിരുന്നു. എംഎല്‍എമാര്‍ നിയമസഭയില്‍ തോട്ടം – പുരയിടം വിഷയത്തില്‍ സബ്മിഷന്‍ ഉന്നയിക്കുകയും ചെയ്തു.

കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അദാലത്ത് നടത്തുന്നത്. ഇതു സംബന്ധിച്ചുള്ള നിര്‍ദേശം കളക്ടറേറ്റില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് താലൂക്കോഫീസില്‍ എത്തുന്നത്. 15 മുതല്‍ അദാലത്ത് നടത്തി പ്രശ്‌നം പരിഹരിക്കുമെന്നാണ് റവന്യു വകുപ്പ് പറയുന്നത്.