തോട്ടം – പുരയിടം റീസര്‍വ്വെ അപാകത പ്രശ്നം പരിഹരിക്കുന്നതെങ്ങനെ ?

തോട്ടം – പുരയിടം  റീസര്‍വ്വെ അപാകത പ്രശ്നം പരിഹരിക്കുന്നതെങ്ങനെ ?

തോട്ടം – പുരയിടം റീസര്‍വ്വെ അപാകത പ്രശ്നം എളുപ്പത്തിൽ പരിഹരിക്കുന്നതെങ്ങനെ ?
കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ നിരവധി പേർ റീസര്‍വ്വെയിൽ ഉണ്ടായ അപാകത മൂലം പുരയിടം ആയിരുന്ന തങ്ങളുടെ ഭൂമി തോട്ടം എന്ന പേരിൽ തരം മാറ്റപെട്ട് ദുരിതത്തിൽ കഴിയുന്നുണ്ട് . മറ്റാരെയും ആശ്രയിക്കാതെ തന്നെ സ്വയം ഏതൊരാൾക്കും തങ്ങളുടെ അത്തരത്തിലുള്ള പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കുവാൻ സാധിക്കും.. എങ്ങനെയെന്നറിയുവാൻ ഈ വീഡിയോ കാണുക :

ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ നടന്ന തോട്ടം – പുരയിടം റീസര്‍വ്വെ അപാകതമൂലം ദുരിതത്തിലായവവരിൽ പലർക്കും തങ്ങളുടെ പ്രശ്നം എങ്ങനെയാണ് പരിഹരിക്കേണ്ടതെന്ന് ഇനിയും വ്യക്തതയില്ല. പുരയിടം എന്ന പേരിൽ വർഷങ്ങളായി കരമടച്ചിരുന്ന തങ്ങളുടെ വസ്തു, 2016 – നു ശേഷം തോട്ടം എന്ന പേരിലേക്ക് ഇനം മാറി എന്നതാണ് പലരുടെയും പ്രധാന പരാതി. എന്നാൽ ഇത്തരം പരാതിക്കാർക്ക് വളരെയെളുപ്പം തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാർ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു വേണ്ടുന്ന രേഖകളിൽ ഏറ്റവും പ്രധാനമായത് സ്വന്തം ആധാരവും, അനുബന്ധ മുന്നാധാങ്ങളും ഒപ്പം കരമടച്ച രസീതിന്റെ പകർപ്പുകളും ആണ്. സ്വന്തം ആധാരത്തോടൊപ്പം 1964 വരെയുള്ള മുന്നാധാങ്ങളുടെ പകർപ്പുകൾ അടുത്തുള്ള വില്ലജ് ഓഫിസിൽ സമർപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.

tXm«w þ ]pcbnSw dokÀsÆ A]mIX {]iv\w ]cnlcn¡p¶sX§s\ ?

കേരളാ ഭൂപരിക്ഷകരണനിയമത്തിന്റെ അടിസ്ഥാനമായ KLR ആക്ട് 01/04/1964 – ൽ ആണ് നിലവിൽ വന്നത്, പിന്നീട് 1969 ൽ ആ നിയമത്തിന്റെ അമൻഡ്മെന്റ് ഉണ്ടാവുകയും, 1970 – ൽ നിയമം പൂർണമായും പ്രാവർത്തികമാക്കുകയും ചെയ്തു. അതിനാലാണ് KLR ആക്ട് ആദ്യമായി നിലവിൽ വന്ന 1964 വരെയുള്ള മുന്നാധാങ്ങളുടെ പകർപ്പുകൾ വേണമെന്ന് സർക്കാർ നിഷ്കർഷിക്കുന്നത്.

ഒരു സാധാരണക്കാരൻ 1964 വരെയുള്ള ഈ മുന്നാധാരങ്ങൾ എവിടെനിന്ന് സഘടിപ്പിക്കും എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. എന്നാൽ ഇത് വളരെ എളുപ്പത്തിൽ സാധിക്കാവുന്നതാണ് . സബ് രജിസ്ട്രാർ ഓഫീസിൽ എല്ലാ ആധാരങ്ങളും കംപ്യൂട്ടറിൽ സ്കാൻ ചെയ്തു സൂക്ഷിച്ചിട്ടുണ്ട് . അപേക്ഷ കൊടുത്താൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏതു മുന്നാധാരവും ലഭിക്കും, ഒരു മുന്നാധാരം എടുക്കുന്നതിനു 350 രൂപയാണ് ഫീസ് അടക്കേണ്ടത്. 1964 വരെയുള്ള ആധാരങ്ങൾ എടുക്കുന്നതിന്ന് അഞ്ചു മുന്നാധാരങ്ങൾ ആവശ്യമാണെകിൽ അതിനു 1,750 /- രൂപ അടക്കേണ്ടിവരും. ഒരേ വസ്തുവിൽ നിന്നും തുണ്ടുഭൂമിയായി വാങ്ങിയവർ ഒരുമിച്ചു മുന്നാധാരങ്ങൾ ഒരു പ്രാവശ്യം എടുത്തശേഷം, ആവശ്യമുള്ളവർ അതിന്റെ ഫോട്ടോകോപ്പി എടുത്തു സമർപ്പിച്ചാലും മതിയാകും.

ആവശ്യമുള്ള ആധാരങ്ങൾ എടുത്തു വില്ലജ് ഓഫിസിൽ അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ചാൽ രണ്ടുമാസത്തിനുള്ളിൽ വിവിധ ഓഫിസുകളിൽ നിന്നും നടപടികൾ പൂർത്തീകരിച്ചു, അർഹമായ കേസുകളിൽ തോട്ടം എന്നത് തെറ്റായാണ് ചേർത്തതെങ്കിൽ അത് തണ്ടപ്പേരിൽ പുരയിടം എന്നാക്കി മാറ്റി താലൂക് ഓഫിസിൽ നിന്നും നൽകുന്നതാണ്. എന്നാൽ BTR-ൽ യാതൊരു തിരുത്തുകളും അനുവദനീയമല്ല . കോടതിവിധിയനുസരിച്ചു തണ്ടപ്പേരിൽ മാത്രമാണ് തിരുത്തലുകൾ അനുവദിച്ചിരിക്കുന്നത്.

റീസര്‍വ്വെ അപാകതമൂലം ദുരിതത്തിലായവർക്ക് ഇപ്രകാരം വളരെ എളുപ്പത്തിൽ, മറ്റാരെയും ആശ്രയിയ്ക്കാതെ തന്നെ, തങ്ങളുടെ പ്രശ്നം പരിഹരിക്കാവുന്നതാണ് .

തോട്ടം – പുരയിടം റീസര്‍വ്വെ അപാകത പ്രശ്നം എളുപ്പത്തിൽ പരിഹരിക്കുന്നതെങ്ങനെ ?
കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ നിരവധി പേർ റീസര്‍വ്വെയിൽ ഉണ്ടായ അപാകത മൂലം പുരയിടം ആയിരുന്ന തങ്ങളുടെ ഭൂമി തോട്ടം എന്ന പേരിൽ തരം മാറ്റപെട്ട് ദുരിതത്തിൽ കഴിയുന്നുണ്ട് . മറ്റാരെയും ആശ്രയിക്കാതെ തന്നെ സ്വയം ഏതൊരാൾക്കും തങ്ങളുടെ അത്തരത്തിലുള്ള പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കുവാൻ സാധിക്കും.. എങ്ങനെയെന്നറിയുവാൻ ഈ വീഡിയോ കാണുക :

….