ശബരിമല വനത്തില്‍ നിന്നും കടത്തിയ ഒന്‍പത് തേക്കിന്‍ തടികളുമായി റിട്ടയേര്‍ഡ് വനപാലകന്റെ മകന്‍ ഉള്‍പ്പടെ മൂന്ന് പേരെ മുണ്ടക്കയത്ത് പോലീസ് അറസ്റ് ചെയ്തു

ശബരിമല വനത്തില്‍ നിന്നും കടത്തിയ ഒന്‍പത് തേക്കിന്‍ തടികളുമായി റിട്ടയേര്‍ഡ് വനപാലകന്റെ മകന്‍ ഉള്‍പ്പടെ മൂന്ന് പേരെ മുണ്ടക്കയത്ത്  പോലീസ് അറസ്റ് ചെയ്തു

മുണ്ടക്കയം: ശബരിമല വനത്തില്‍ നിന്നും കടത്തിയ ഒന്‍പത് തേക്കിന്‍ തടികളുമായി മൂന്ന് പേരെ പോലീസ് അറസ്റ് ചെയ്തു.

റിട്ടയേര്‍ഡ് വനപാലകന്റെ മകന്‍ ഉള്‍പ്പടെയാണ് അറസ്റിലായിരിക്കുന്നത്. കണയങ്കവയല്‍ സ്വദേശികളായ ഇവര്‍ തടികടത്താന്‍ ഉപയോഗിച്ച മിനിലോറിയും പെരുവന്താനം പോലീസ് പിടിച്ചെടുത്തു.

ലോറി ഡ്രൈവറും റിട്ട. വനപാലകന്റെ മകനുമായ കല്ലൂപ്പറമ്പില്‍ ബിനു ജോസഫ്, കൊച്ചുപുരക്കല്‍ ജോണ്‍ തോമസ്, നടൂപ്പറമ്പില്‍ സണ്ണി എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് പെരുവന്താനം എസ്ഐ റ്റി.ടി.സുനില്‍കുമാറും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെ തേക്കിന്‍ തടികള്‍ പിടിച്ചത്.

2-web-thadi-moshanam

3-web-thadi-moshanam

1-web-thadi-moshanam