ഡല്‍ഹി മൃഗശാലയില്‍ യുവാവിനെ വെള്ളക്കടുവ പിടിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ

ഡല്‍ഹി മൃഗശാലയില്‍ യുവാവിനെ വെള്ളക്കടുവ പിടിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ

ഡല്‍ഹി മൃഗശാലയില്‍ യുവാവിനെ വെള്ളക്കടുവ പിടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ യുവാവു ഡല്‍ഹി മൃഗശാലയില്‍ കടുവയെ ഇട്ടിരിക്കുന്ന കിടങ്ങിന്റെ മതിലിൽ അതിക്രമിച്ചു കയറിയപ്പോൾ കാൽ വഴുതി . 18 അടി താഴ്ചയുള്ള കിടങ്ങിലേക്ക്, അതായതു കടുവയുടെ കൂട്ടിലേക്ക് വീഴുകയും കടുവ അയാളെ കൊല്ലുകയും ചെയ്തു. ഈ സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തു വന്നത് താഴെ കാണുക .

സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. പതിനഞ്ചു മിനിറ്റോളം യുവാവിന് കാവലിരുന്നതിനു ശേഷം നാട്ടുകാര്‍ കല്ലെറിഞ്ഞു പ്രകോപിച്ചതോടെയാണ് കടുവ അക്രമാസക്തനാകുന്നതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ക്കാണ് യുവാവ് വഴുതി വീണത്.

ഡല്‍ഹി സ്വദേശിയായ മക്‌സൂദാണ് (20) വെള്ളക്കടുവയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. യുവാവിന്റെ കഴുത്തില്‍ കടിച്ചുകുടഞ്ഞു കടുവ കോമ്പൗണ്ടിനുള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതു കണ്ടുനില്‍ക്കാനേ മറ്റുള്ളവര്‍ക്കായുള്ളൂ.

ഇടക്കാലത്ത് മാനസികരോഗത്തിനു ചികിത്സതേടിയിരുന്ന മക്‌സൂദ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും അയാളുടെ പിതാവ് പറഞ്ഞു. സംഭവം നടന്ന 20 മിനിറ്റിനിടെ മൃഗശാലയിലെ ജീവനക്കാരോ അധികൃതരോ സഹായത്തിനെത്തിയില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണു തലസ്ഥാനത്തെ നടുക്കിയ ദുരന്തമുണ്ടായത്.

മതിലിനു വെളിയിലുള്ള ഇരുമ്പു വേലി ചാടിക്കടന്നാണു ഇയാള്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതെന്നു പറയുന്നു. യുവാവ് വീണയുടന്‍ ഏഴുവയ സുള്ള വിജയ് എന്ന കടുവ അടുത്തെത്തി. മറ്റെങ്ങോട്ടും പോകാനാകാതെ കിടങ്ങിന്റെ മൂലയില്‍ കുടുങ്ങിയ മക്‌സൂദിനെ തുറിച്ചുനോ ക്കി 10 മിനിറ്റോളം കടുവ നിശ്ചലമായി നിന്നുവെന്നു ഒരു ദൃക്സാക്ഷി പറഞ്ഞു.

കടുവയുടെ ശ്രദ്ധ തിരിക്കാനായി സന്ദര്‍ശകര്‍ കല്ലെറിഞ്ഞതോടെ അതു പെട്ടെന്നു കോപാകുലനാകുകയായിരുന്നു. ഇതോടെ മക്‌സൂദിനെ കടുവ അടിച്ചിട്ടു. അതിനുശേഷം കഴുത്തില്‍ കടിച്ചുപിടിച്ചു കൂട്ടിനടുത്തേക്കു വലിച്ചിഴച്ചു കൊണ്ടപോകുകയുമായിരുന്നു .

രണ്ടു മണി ക്കൂറുകള്‍ക്കുശേഷമാണു കടുവയെ കൂട്ടിനുള്ളിലാക്കി മൃതദേഹം കോമ്പൗണ്ടിനുള്ളില്‍ നിന്നു പുറത്തെടുക്കാനായത്. ആയിരക്കണക്കിനു സന്ദര്‍ശകരെ ഭീതിയുടെ മുള്‍മുനയിലാക്കിയ സംഭവം നടന്നിട്ടും മൃഗശാലാ ജീവനക്കാരോ സുരക്ഷാസേനയോ അധികൃതരോ സ്ഥലത്തെത്തിയില്ലെന്നു ദൃക്‌സാക്ഷികള്‍ ആരോപിച്ചു. സംഭവമറിഞ്ഞു പോലീസ് എത്തിയതിനു പിന്നാലെയാണു മൃഗശാലാ അധികൃതര്‍ എത്തിയത്.

കടുവയെ മയക്കുവെടി വയ്ക്കാനോ യുവാവിനെ രക്ഷപെടുത്താന്‍ മറ്റു വഴികള്‍ തേടാനോ അധികൃതര്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. എന്നാല്‍, ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണു മൃഗശാല അധികൃതരുടെ വാദം. യുവാവ് കിടങ്ങില്‍ വീണതിനെത്തുടര്‍ന്ന് ജീവനക്കാരും കൂടി ചേര്‍ന്നാണു കടുവയുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിച്ചത്. എന്നാല്‍, കല്ലേറ് തുടങ്ങിയതോടെ കടുവ അപകടകാരിയാകുകയായിരുന്നു. യുവാവ് സ്വയം ഇരുമ്പുവേലി ചാടിക്കടക്കുകയായിരുന്നെന്നും മതിലി നു മുകളില്‍ കയറിയതാണു വഴുതിവീഴാനിടയാക്കിയതെന്നും മൃഗശാലാ ഡയറക്ടര്‍ അമിതാഭ് അഗ്നിഹോത്രി വിശദമാക്കി.

2

3

4

5

6