ഗൃഹപ്രവേശത്തിന് ഒരുക്കിയ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

ഗൃഹപ്രവേശത്തിന് ഒരുക്കിയ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

എരുമേലി: മണിപ്പുഴയിൽ ഗൃഹപ്രവേശത്തിന് ഒരുക്കിയ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കോരുത്തോട് കോസടി അരുമാലിൽ ചാക്കോയുടെ മകൻ റ്റിറ്റോ ചാക്കോ(28) യാണ് മരിച്ചത്. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പന്തലിന്റെ കമ്പി അഴിച്ചു മാറ്റുന്നതിനിടെ വൈദ്യുതി ലൈനിൽ
നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവായില്ല.
മാതാവ് ഗ്രേസി. സഹോദരി പിങ്കി.