കാഞ്ഞിരപ്പള്ളിക്ക് പൊള്ളുന്നു , ചൂട് 38 ഡിഗ്രിയോട് അടുക്കുന്നു

കാഞ്ഞിരപ്പള്ളിക്ക്  പൊള്ളുന്നു , ചൂട് 38 ഡിഗ്രിയോട് അടുക്കുന്നു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്ക് പൊള്ളുന്നു , ചൂട് 38 ഡിഗ്രിയോട് അടുക്കുന്നു അത്യുഷ്ണം, അസഹനീയ ചൂട്. താപനില ഉയരുകയാണ്. മാര്‍ച്ചിന്റെ തുടക്കത്തില്‍തന്നെ ചൂട് 37.5 ഡിഗ്രിയിലെത്തി. വരുംദിവസങ്ങളില്‍ താപനില 38 ഡിഗ്രി കടന്നേക്കുമെന്നാണ് സൂചന.

അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കുറഞ്ഞു നില്കുന്നതിനാല്‍ വേനല്‍മഴയ്ക്കുള്ള സാധ്യതയും പരിമിതമാണ്. സൂര്യതാപത്തിന് സാധ്യതയുള്ളതിനാല്‍ ഉച്ചവെയിലില്‍ തുറസായ സ്ഥലത്ത് ജോലി പാടില്ലെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്കു 12 മുതല്‍ മൂന്നുവരെ വിശ്രമവേള നല്‍കാന്‍ തൊഴില്‍വകുപ്പിന്റെ നിര്‍ദേശമുണ്ട്. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി ക്രമീകരിച്ചിട്ടുണ്ട്. രാവിലത്തെ ഷിഫ്റ്റുകളില്‍ ജോലി സമയം ഉച്ചയ്ക്ക് 12നു അവസാനിക്കും.

ഉച്ചയ്ക്കുശേഷം മൂന്നിനു ജോലി ആരംഭിക്കുകയും ചെയ്യും. മാര്‍ച്ച് അവസാനം വരെ സ്ഥിതിയില്‍ വ്യത്യാസമുണ്ടാകില്ലെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. സ്‌കൂളുകളില്‍ കുട്ടികളെ ഉച്ചവെയിലില്‍ പുറത്തിറക്കരുതെന്നും നിർദേശമുണ്ട്.