കാഞ്ഞിരപ്പള്ളിയില്‍ ഗതാഗത പരിഷ്‌ക്കരണം; ടൗണിൽ ഒരു കിലോമീറ്റര്‍ പാര്‍ക്കിംങ് നിരോധനം

കാഞ്ഞിരപ്പള്ളിയില്‍ ഗതാഗത പരിഷ്‌ക്കരണം; ടൗണിൽ ഒരു കിലോമീറ്റര്‍ പാര്‍ക്കിംങ് നിരോധനം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്ക് അഴിയുവാനുള്ള സാധ്യത തെളിയുന്നു. ജനപ്രതിനിധികളായും, പോലീസ് ഉദ്യോഗസ്ഥരും, വ്യാപാരികളും, ടാക്സി ഓട്ടോ തൊഴിലാളികളും ഒരുമിച്ചിരുന്ന് കുരുക്കഴിക്കുവാനുള്ള കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനത്തിലെത്തി.

കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായുള്ള അവലേകന യോഗം പഞ്ചായത്ത് ഹാളില്‍ നടന്നു. ഡോ.എന്‍ ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടൗണില്‍ ദിനം പ്രതി ഗതാഗത കുരുക്ക് വര്‍ദ്ധിച്ച് വരികയാണ്. തിങ്കള്‍, ശനി ദിവസങ്ങളില്‍ മണിക്കൂറുകളാണ് ടല്‍ൗണില്‍ ഗതാഗത കുരുക്ക് നീണ്ട് നില്‍ക്കുന്നത് എന്ന് യോഗം വിലയിരുത്തി.

ബസ് സ്റ്റാന്‍ഡ് ചുറ്റളവിലുള്ള ഒരു കിലോ മീറ്റര്‍ ഭാഗത്തെ ദേശിയ പാതയിലെ പാര്‍ക്കിംങ് കര്‍ശനായും നിരോധിക്കും. പേട്ട ജംങ്ഷനിലെ ഗതാഗത കുരിക്കിന് കാരണമാകുന്ന ബസ് സ്‌റ്റോപ്പ് പുനര്‍ നിര്‍ണ്ണയിക്കും. മുണ്ടക്കയം എരുമേലി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ നിറുത്തുന്നതിനായി ബസ് ബേയും നിര്‍മ്മിക്കും.

വ്യാപരസ്ഥാപനങ്ങളിലെത്തുന്നവരുടെ വാഹനങ്ങള്‍ ഒരുമണിക്കൂറില്‍ കൂടുതല്‍ പാര്‍ക്ക് ചെയ്താല്‍ ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കും. പുത്തനങ്ങങ്ങാടിയില്‍ നിന്ന് ബസ് സറ്റാന്‍ഡിലേക്ക് ഇറുങ്ങുന്ന റോഡ് വണ്‍വേയായി പുനസ്ഥാപിക്കും. ടി.വി.എസ് റോഡ് വണ്‍വേ ആക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ടൗണിലേക്കുള്ള ഇടറോഡുകള്‍ വീതി കൂട്ടി ഗതാഗതയോഗ്യമാക്കി ടൗണിലെത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കും.

ദേശിയപാതയിലുള്ള വെള്ള വരമായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി ദേശിയ പാത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഈ ഭാഗം പാര്‍ക്കിംങിനുള്ളതിനാണ് എന്ന് തെറ്റിദ്ധരിക്കുന്നതിനാലാണ് നിര്‍ദ്ദേശം നല്‍കുന്നതെന്ന് ഡി.വൈ.എസ്.പി ഇമ്മാനുവല്‍ പോള്‍ പറഞ്ഞു.

ബസ് സറ്റാന്‍ഡില്‍ നിന്നും സമയത്ത് ഇറങ്ങി പോകാത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആര്‍.ടി.ഒ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. നടപ്പാതയിലെ പാര്‍ക്കിംങിനും കൈയ്യേറ്റത്തിനുമെതിരെ നടപടി സ്വീകരിക്കും. നാടപ്പാതയടച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന വ്യാപരസ്ഥാപനങ്ങള്‍ക്ക് പണി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കണമെന്നും അറിയിച്ചു. ദേശിയ പാതയില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും ഗതാഗതത്തിന് തടസമായി നില്‍ക്കുന്ന സൂചന ബോര്‍ഡുകളും ഉടന്‍ നീക്കം ചെയ്യുമെന്നും യോഗത്തില്‍ അറിയിച്ചു. ബൈപ്പാസ്, മിനി ബൈപ്പാസ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

തഹസില്‍ദാര്‍ ജോസ് ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, സി.ഐ ഷാജു ജോസ്, എസ്.ഐ എ.എസ് അന്‍സല്‍, ദേശിയപാത, ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരികള്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗത കുരുക്കിന്റെ ഇടയിലൂടെ ഒരു യാത്ര…..

കാഞ്ഞിരപ്പള്ളി ടൗണിലെ അതിരൂക്ഷമായ ഗതാഗത കുരുക്ക് നാൾ തോറും കൂടിക്കൊണ്ടിരിക്കുകയാണ്. ഗതാഗത കുരുക്കിന്റെ ഇടയിലൂടെ ഒരു യാത്ര.. – for more videos and news, log on to KanjirappallyNEWS.com

Posted by Kanjirappally News on Sunday, July 16, 2017

കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗത കുരുക്കിന്റെ ഇടയിലൂടെ ഒരു യാത്ര..- വീഡിയോ

കാഞ്ഞിരപ്പള്ളി ടൗണിലെ അതിരൂക്ഷമായ ഗതാഗത കുരുക്ക് നാൾ തോറും കൂടിക്കൊണ്ടിരിക്കുകയാണ്. ഗതാഗത കുരുക്കിന്റെ ഇടയിലൂടെ ഒരു യാത്ര.. – വീഡിയോ