കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ട്രാഫിക് കൺട്രോൾ ടവർ പൊളിച്ച് നീക്കി

കാഞ്ഞിരപ്പള്ളി  പേട്ടക്കവലയിലെ  ട്രാഫിക് കൺട്രോൾ ടവർ പൊളിച്ച് നീക്കി

കാഞ്ഞിരപ്പള്ളി : വിവിധ പാർട്ടികളുടെ കൊടിതോരണങ്ങളാൽ സാദാ സമയവും മൂടപ്പെട്ടു കിടന്നിരുന്ന കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നിന്നിരുന്ന 1991 ൽ സ്ഥപിക്കപെട്ട ട്രാഫിക് കൺട്രോൾ ടവർ ഇനി ഓർമ്മയിൽ മാത്രം. കാഞ്ഞിരപ്പള്ളിയിൽ ഏതു പാർട്ടിയുടെ പരിപാടി നടന്നാലും കണ്ട്രോൾ ടവർ പാർട്ടിയുടെ കോടിയുടെ നിറത്താൽ മൂടപ്പെട്ട് കിടക്കും. പച്ചയും, ചുവപ്പും, കാവിയും , വെള്ളയും നിറങ്ങളാൽ സാദാ സമയവും അലങ്കാരത്തിൽ കിടന്നിരുന്ന ട്രാഫിക് കൺട്രോൾ ടവർ ചൊവ്വാഴ്ച രാത്രിയിൽ ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നീക്കി.

കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡ് നിർമാണത്തിന്റെ ഭാഗമായിട്ടാണ് ടവർ ചൊവ്വാഴ്ച രാത്രിയിൽ പൊളിച്ച് മാറ്റിയത്.

ഗതാഗത നിയന്ത്രണത്തിനായി 1991ലാണ് ടവർ സ്ഥാപിച്ചത്. ഈരാറ്റുപേട്ട-കോട്ടയം-കുമളി റോഡുകൾ സംഗമിക്കുന്നിടത്താണ് ടവർ നിലനിന്നിരുന്നത്. ഇപ്പോൾ ടാർ വീപ്പ താത്കാലികമായി സ്ഥാപിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്. വാഹനങ്ങൾ തെറ്റായ ദിശയിൽ കയറിവരുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

തൊടുപുഴയിൽ നിന്നും പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയും ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. കെ.എസ്.ആർ.ട്ടി.സി ബസിനെ സ്വകാര്യ ബസ് തെറ്റായ ദിഷയിലൂടെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം. തുടർന്ന് അര മണിക്കൂറോളം ടൗണിലെ ഗതാഗതം സ്തംഭിച്ചു. പോലീസ് എത്തി ബസുകൾ സ്റ്റേഷനിലേക്ക് മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.