സ്‌കൂൾ മുറ്റത്തെ ഉണങ്ങിയ വൻമരം ദേശീയപാതയിലേക്ക് ഒടിഞ്ഞു വീണു, ദുരന്തം ഒഴിവായി.

സ്‌കൂൾ മുറ്റത്തെ ഉണങ്ങിയ വൻമരം ദേശീയപാതയിലേക്ക്  ഒടിഞ്ഞു വീണു, ദുരന്തം ഒഴിവായി.

സ്‌കൂൾ മുറ്റത്തെ ഉണങ്ങിയ വൻമരം ദേശീയപാതയിലേക്ക് ഒടിഞ്ഞു വീണു, ദുരന്തം ഒഴിവായി..

പൊൻകുന്നം: പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിൽ നിന്ന ഉണങ്ങിയ തണൽമരം ദേശീയപാതയിലേക്ക് ഒടിഞ്ഞുവീണു. പാതയോരത്ത് പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് പതിച്ച് കാറിനു ഭാഗികമായ നാശനഷ്ടമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 1.15-നാണ് മരം റോഡിന് കുറുകെ വീണത്. ഉച്ച സമയത്ത് സാധാരണ വിദ്യാർത്ഥികൾ മരത്തിന്റെ അടുത്തുള്ള മതിലിൽ വെച്ച് ഉച്ചഭക്ഷണം കഴിക്കാറുണ്ട്. എന്നാൽ മരം അപകടാവസ്ഥയിലാണെന്നും ഇതിന്റെ ചുവട്ടിൽ നിൽക്കരുതെന്നും മുന്നറിയിപ്പ് നൽകി കഴിഞ്ഞ ദിവസം സ്‌കൂളിൽ നോട്ടീസ് വായിച്ചിരുന്നു. അതിനാൽ മരം ഒടിഞ്ഞുവീണ സമയത്തു അതിന്റെ അടുത്ത് കുട്ടികൾ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി.

മരം വീണതോടെ ദേശീയപാതയിൽ ഗതാഗതം ഏറെ നേരം സ്തംഭിച്ചു . പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റെത്തി മരം മുറിച്ചുനീക്കിയ ശേഷമാണു ഗതാഗതം പൂർണമായും പുന:സ്ഥാപിടിച്ചത്..മരം ഒടിഞ്ഞുവീണ സമയത്ത് ആ വഴി വാഹനങ്ങളോ വഴിയാത്രക്കാരോ എത്താതിരുന്നത് ദുരന്തമൊഴിവാക്കി.