ചിറക്കടവിൽ കാറ്റിലും മഴയിലും ആഞ്ഞിലിമരം കടപുഴകി വീണ് ഓട്ടോറിക്ഷ തകര്‍ന്നു, ഡ്രൈവർ ദുരന്തത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴക്ക്

ചിറക്കടവിൽ കാറ്റിലും മഴയിലും ആഞ്ഞിലിമരം കടപുഴകി വീണ് ഓട്ടോറിക്ഷ തകര്‍ന്നു, ഡ്രൈവർ  ദുരന്തത്തിൽ നിന്നും രക്ഷപെട്ടത്  തലനാരിഴക്ക്

ചിറക്കടവ് : കാറ്റിലും മഴയിലും ആഞ്ഞിലിമരം കടപുഴകി വീണ് ഓട്ടോറിക്ഷ തകര്‍ന്നു. അപകടത്തിനു തൊട്ടു മുൻപ് മഴയും കാറ്റും വരുന്നത് കണ്ടു ഡ്രൈവർ ഓട്ടോയിൽ നിന്നും ഇറങ്ങി അടുത്തുള്ള കടതിണ്ണയിലേക്ക് ഓടിക്കയറിയ ഉടന്‍തന്നെയാണ് മരം വീണത്.

ഭാഗ്യത്തിന്റെ അകന്പടിയോടെ വലിയ ഒരു ദുരന്തത്തിൽ നിന്നും രക്ഷപെട്ടത് ചിറക്കടവ് തെക്കേമുറിയില്‍ ടി.കെ. ബിജു.

ചിറക്കടവ് അന്പലം കവലയിലെ ഓട്ടോ സ്റ്റാന്റിലേക്കാണ് ശനിയാഴ്ച വൈകിട്ട് 5 മണിയോടെ മരം മറിഞ്ഞുവീണത്.
ഈ സമയം ബിജുവിന്റെ ഓട്ടോറിക്ഷ മാത്രമാണ് സ്റ്റാന്റില്‍ ഉണ്ടായിരുന്നത്. ശക്തമായ കാറ്റ് ഉണ്ടായപ്പോള്‍ ഓട്ടോയില്‍ നിന്നിറങ്ങി കടതിണ്ണയിലേക്ക് ഓടിക്കയറിയ ഉടന്‍തന്നെയാണ് മരം വീണത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് റോഡിന് കുറുകെ വീഴുകയും ചെയ്തു.

ഇതേ തുടര്‍ന്ന് പൊന്‍കുന്നം-മണിമല റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം മുടങ്ങി.