സ്വാതന്ത്യ സമര സേനാനി റ്റി.റ്റി വർക്കി നിര്യാതനായി

സ്വാതന്ത്യ സമര സേനാനി റ്റി.റ്റി വർക്കി നിര്യാതനായി

.
പൂഞ്ഞാർ : സ്വാതന്ത്ര്യ സമര സേനാനിയും മുൻ കെ.പി.സി.സി മെമ്പറും ആയ റ്റി.റ്റി. വർക്കി തറപ്പേൽ (വർക്കി സാർ 91) നിര്യാതനായി.
പൂഞ്ഞാർ തെക്കേക്കര മുൻ പഞ്ചായത്ത് അംഗം ആയിരുന്നു. അടിവാരം സെന്റ് മേരീസ് എൽ പി സ്കൂളിലും പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അന്നമ്മ വാഴയിൽ കുടുംബാംഗമാണ്.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുണ്ടൻമുടിയിലുള്ള മകൻ ജോയിയുടെ വീട്ടിൽ ആരംഭിക്കുന്നു, തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് ഫോറോന ദൈവാലയത്തിൽ ഉച്ചകഴിഞ്ഞ് 2 വരെ പൊതുദർശനത്തിന് ശേഷം സംസ്കാരം.

മക്കൾ :- പരേതനായ അപ്പച്ചൻ അടിവാരം, ഏലമ്മ രാമപുരം, പരേതയായ വത്സമ്മ അടിവാരം, ജോയി മുണ്ടൻമുടി, ജിയോ പനക്കപ്പാലം (യുണൈറ്റഡ് ഫൈനാൻസിയേഴ്‌സ് വാഗമണ്), ജോണി അടിവാരം, സണ്ണി അടിവാരം, ആൽബർട്ട് കെ.എസ്.ആർ.ടി.സിതൊടുപുഴ, ഷൈനി അടിവാരം, റോയി പൂഞ്ഞാർ (മെട്രോ വുഡ് പെരിങ്ങുളം)
മരുമക്കൾ:- പെണ്ണമ്മ കുറ്റിക്കാട്ട്, പരേതനായ പി.ജെ.മാണി പുതിയിടത്തുകുന്നേൽ, മോളി കാക്കല്ലിൽ, ആഷ്‌ലി കാരിക്കൂട്ടത്തിൽ, റെജി മുളക്കശ്ശേരിൽ, സോഫി നെല്ലക്കൽ, ജോസ്‌ വലിയപറമ്പിൽ, ഡെയ്‌സി കല്ലക്കുളത്ത് (എ.ഇ ഓഫീസ് കൊഴുവനാൽ)