ഓൺലൈൻ പഠനത്തിനായി DYFI മുണ്ടക്കയം സൗത്ത് മേഖലാ കമ്മറ്റി ടി വി ചലഞ്ചിലൂടെ വാങ്ങിയ ടി.വികളുടെ വിതരണ ഉദ്ഘാടനം നടത്തി

ഓൺലൈൻ പഠനത്തിനായി DYFI മുണ്ടക്കയം സൗത്ത് മേഖലാ കമ്മറ്റി ടി വി ചലഞ്ചിലൂടെ വാങ്ങിയ ടി.വികളുടെ  വിതരണ ഉദ്ഘാടനം നടത്തി


മുണ്ടക്കയം : ഓൺലൈൻ പഠനത്തിനുവേണ്ടിയുള്ള സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി DYFI മുണ്ടക്കയം സൗത്ത് മേഖലാ കമ്മറ്റിക്ക് കീഴിലുള്ള വണ്ടൻപതാൽ യൂണിറ്റ് കമ്മറ്റിയുടെ നേതൃതത്തിൽ നടത്തിയ നൂറ് രൂപയുടെ ടി വി ചലഞ്ചിന്റെ ഭാഗമായി ലഭിച്ച ആദ്യ തുകയിൽ നിന്ന് വാങ്ങിയ ടി.വിയുടെ വിതരണ ഉദ്ഘാടനം DYFl ജില്ലാ പ്രസിഡന്റ് അജയ് K.R വിദ്യാർത്ഥിക്ക് കൈമാറി .

കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് , ബോക്ക് സെക്രട്ടറി അജാസ് റഷീദ് , ബോക്ക് പ്രസിഡൻ്റ് അൻഷാദ് ‘, CPIM സൗത്ത് ലോക്കൽ സെക്രട്ടറി പി.കെ പ്രദീപ് , ബ്രാഞ്ച് സെക്രട്ടറി സത്യൻ , ലോക്കൽ കമ്മറ്റി അംഗം ഫൈസൽ മോൻ , മേഖലാ സെക്രട്ടറി ജീ അനുപ് , പ്രസിഡന്റ് ജെഫിൽ വി.ജെ , മേഖലാ ഭാരവാഹികളായ അനന്ദു , അപർണ്ണ, യുണിറ്റ് സെക്രട്ടറി ഡിമൽ ജോയ് , പ്രസിഡന്റ് അമൽ എം രാജ് , യൂണിറ്റ് കമ്മറ്റി അംഗം ഷോൺ തുടങ്ങിയവർ പങ്കെടുത്തു …