പൊൻകുന്നത്ത്‌ നടന്ന ചാനൽ സംവാദത്തിൽ ഗിരീഷ്‌ എസ് നായർക്ക്‌ പകരം എൽ. ഡി. എഫിനെ പ്രതിനീധികരിക്കുവാൻ പി. സി. ജോർജ്ജിനെ ക്ഷണിച്ചു, പാർട്ടിക്കാർ പ്രതിഷേധിച്ചു (വീഡിയോ)

പൊൻകുന്നത്ത്‌ നടന്ന ചാനൽ സംവാദത്തിൽ ഗിരീഷ്‌ എസ് നായർക്ക്‌ പകരം എൽ. ഡി. എഫിനെ പ്രതിനീധികരിക്കുവാൻ പി. സി. ജോർജ്ജിനെ  ക്ഷണിച്ചു, പാർട്ടിക്കാർ പ്രതിഷേധിച്ചു (വീഡിയോ)

പൊൻകുന്നം : ജനം ടി വി ചാനൽ പൊൻകുന്നത് നടത്തിയ തെരഞ്ഞെടുപ്പു ചാനൽ സംവാദം വിവാദമാകുന്നു.

ചിറക്കടവ് പഞ്ചായത്തിലെ രാഷ്ട്രീയ സാമുഹിക വികസന പ്രശനങ്ങൾ ചർച്ച ചെയ്യുവാൻ വിളിച്ച യോഗത്തിൽ യു ഡി എഫി നു വേണ്ടി ഐ ൻ ടി യു സി ജില്ല നേതാവ് തോമസ്‌ കല്ലാടനെയും , ബി ജെ പി ക്ക് വേണ്ടി മണ്ഡലം പ്രസിഡണ്ട്‌ കെ ജി കണ്ണനെയും ക്ഷണിച്ചപ്പോൾ, ടി വി സംഘടകൾ എൽ ഡി എഫിനു വേണ്ടി ക്ഷണിച്ചത് പി സി ജോർജ് നെ യാണ്.

ഈ ചാനൽ സംവാദത്തിൽ എൽ.ഡി.എഫ്‌ ന്റെ പ്രതിനിധി ആയി നേരത്തെ തന്നെ ഗിരിഷ് എസ് നായരെ ചാനൽ ക്ഷണിച്ചിരുന്നു. അതനുസരിച്ച് അദേഹം സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. എനാൽ പരിപാടി തുടങ്ങുന്നതിനു തൊട്ടു മുൻപ് ഗിരിഷിനു പകരം സംഘാടകർ പി സി ജോർജ് നെ ക്ഷണിക്കുകയായിരുന്നു.

അതോടെ ഒരു സംഘം ആളുകൾ പ്രതിഷേധിച്ചു. നാട്ടിലെ പ്രശനങ്ങൾ ചര്ച്ച ചെയ്യുവാൻ നാട്ടുകാർ തന്നെ വേണമെന്നാണ് പ്രതിഷേധക്കാർ വാശി പിടിച്ചത്. അതോടെ പി.സി.ജോർജ്ജ്‌ തനിക്ക് പകരം ഗിരിഷ് എസ നായരെ ക്ഷണിക്കണമെന്നു അഭിപ്രായപ്പെടുകയും, അദ്ദേഹം പരിപാടിയിൽ നിന്നും പിൻവാങ്ങുകയും ചെയ്തു.

തുടർന്ന് ഗിരിഷ് എസ നായർ പി സി ജോർജ്ജിനു പകരം ചർച്ചയിൽ പങ്കെടുത്തു.

വിവാദങ്ങളുടെ തോഴനായ പി സി യിൽ നിന്നും പുതിയ വിവാദ പ്രസ്താവനകൾ എന്തെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയിൽ ആയിരിക്കണം ചാനൽ സംഘാടകർ പി സിയെ ക്ഷണിച്ചത്. എന്തായാലും അധികം പ്രശ്നങ്ങൾ ഉണ്ടാകാതെ പരിപാടി ഭംഗിയായി തുടർന്ന് നടന്നു.

നടന്ന സംഭവങ്ങളുടെ വീഡിയോ കാണുക ..