ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി വൈദ്യുതി ജീവനക്കാരുടെ സ്നേഹ സമ്മാനം

ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി വൈദ്യുതി ജീവനക്കാരുടെ സ്നേഹ സമ്മാനം


കാഞ്ഞിരപ്പള്ളി: ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി പഞ്ചായത്ത് എട്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ കൊടുവന്താനം അംഗനവാടിയിൽ ആരംഭിച്ച പഠനകേന്ദ്രത്തിന് വൈദ്യുതി ജീവനക്കാരുടെ സ്നേഹ സമ്മാനം. സാധാരണക്കാർ ഇടതിങ്ങി പാർക്കുന്ന കൊടുവന്താനം പ്രദേശത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ പoന കേന്ദ്രത്തിന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ എൽഇഡി ടിവിയും,ഡിറ്റിഎച്ച് കണക്ഷനും പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് ഏറ്റ് വാങ്ങി.
വാർഡ്‌ മെംബർ എം.എ.റിബിൻ ഷാ അദ്ധ്യക്ഷനായി.സിപിഐ (എം) കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറി ടി.കെ.ജയൻ,കെഎസ്ഇബി പൊൻകുന്നം ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനിയർ അമ്മിണി കെ.കെ, ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ പ്രസാദ് എൻ.എസ്, രാജീവ് ജോയി, ദിലീഷ് രാജൻ,കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷണൽ സെക്രട്ടറി സജീവ് പി.ജെ,ബി.ആർ.അൻഷാദ്, പി.എ.ഷരീഫ്, പി.എ.ഹാഷിം, എന്നിവർ പങ്കെടുത്തു. സനു, അംഗണവാടി വർക്കർ അമ്പിളി എന്നിവരുടെ മേൽനോട്ടത്തിലാണ് പഠനകേന്ദ്രം പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളി പട്ടണത്തിൽ എട്ടാം വാർഡ് പ്രദേശത്ത് ആരംഭിച്ച രണ്ടാമത് ഓൺലൈൻ പoന കേന്ദ്രത്തിന്റെ സൗകര്യങ്ങൾ എല്ലാ വിദ്യാർഥികളും പ്രയോജനപ്പെടുത്തണമെന്ന് വാർഡംഗം എം.എ.റിബിൻ ഷാ അഭ്യർഥിച്ചു.