ഹർത്താൽ; യു.ഡി.എഫ് കാഞ്ഞിരപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ഹർത്താൽ; യു.ഡി.എഫ്  കാഞ്ഞിരപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

കാഞ്ഞിരപ്പള്ളി : പ്രണയ വിവാഹത്തെ തുടർന്ന് കെവിൻ എന്ന ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി ദുരഭിമാനത്തിന്റെ പേരിൽ അരുംകൊലചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച വിവിധ പാർട്ടികൾ സംയുക്തമായി നടത്തിയ ഹർത്താലിനോടനുബന്ധിച്ച യു ഡി ഫ് പ്രവർത്തകർ കാഞ്ഞിരപ്പള്ളിയിൽ പ്രതിഷധ യോഗവും പ്രകടനവും നടത്തി. മണ്ഡലം പ്രസിഡന്റ് ബേബി വട്ടക്കാടിന്റെ അധ്യക്ഷതയിൽ പി.ജീരാജ്, ഒ. എം ഷാജി, റസിലി തേനമാക്കൽ, സുനിൽ സീബ്ലു, കെ.എൻ നൈസാം, മാത്യു കുളങ്ങര, നായിഫ് ഫൈസി, കെ.എസ് ഷിനാസ്, അബ്ദുൽ മജീദ്, അബ്ദുൾ അസീസ്‌,റഹ്മത്ത് കോട്ടവാതുക്കൽ, പി.പി.എ സലാം,നാസർ കോട്ട വാതുക്കൽ, ഷെജി പാറക്കൽ, , അൻവർ പുളിമൂട്ടിൽ, നിബു ഷൗക്കത്ത് , ഫസിലി കോട്ടവാക്കൽ, സെബിൻ ജോർജ്,കെ.കെ ബാബു ,ഷാജി പെരുന്നേപ്പറമ്പിൽ, ബിനു കുന്നുംപുറം, പി.എസ് ഹാഷിം, , റസിലി ആനിത്തോട്ടം, എന്നിവർ പ്രതിഷധ യോഗത്തിൽ പ്രസംഗിച്ചു

പ്രണയ വിവാഹത്തെ തുടർന്ന് കെവിൻ എന്ന ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി ദുരഭിമാനത്തിന്റെ പേരിൽ അരുംകൊലചെയ്ത സംഭവം ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.എ ഷെമീർ അഭിപ്രായപ്പെട്ടു. ഹർത്താലിനോട നുബന്ധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മറ്റി ടൗണിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ കോട്ടയം സന്ദർശനത്തിന് അഞ്ച് ഡി.വൈഎസ്.പി, 14 സി.ഐ, 30 എസ്.ഐ, 18 കമാൻഡോ, 500 പോലീസുകാർ, എന്നിവരടങ്ങുന്ന വൻ സുരക്ഷാ സന്നാഹമാണ് പോലീസ് ഒരുക്കിയത്. ഇതേ സമയം കെവിനെ തട്ടികൊണ്ടു പോയിയെന്ന പരാതിയുമായി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിയ ഭാര്യ നീനുവിനോട് മനുഷത്വപരമായി ഇടപെടാൻ പോലീസിന് കഴിയാതെ പോയതുകൊണ്ടാണ് ദാരുണമായ കൊലപാതകം ഉണ്ടായത്. മാപ്പർഹിക്കാത്ത കൃത്യവിലോപം ചെയ്ത പോലീസിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. യഥാർത്ഥ കുറ്റവാളികളെ ഉടൻ അറസ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദേഹം ആവശ്യപ്പെട്ടു .

മണ്ഡലം പ്രസിഡന്റ് ബേബി വട്ടക്കാടിന്റെ അധ്യക്ഷതയിൽ പി.ജീരാജ്, ഒ. എം ഷാജി, റസിലി തേനമാക്കൽ, സുനിൽ സീബ്ലു, കെ.എൻ നൈസാം, മാത്യു കുളങ്ങര, നായിഫ് ഫൈസി, കെ.എസ് ഷിനാസ്, അബ്ദുൽ മജീദ്, അബ്ദുൾ അസീസ്‌,റഹ്മത്ത് കോട്ടവാതുക്കൽ, പി.പി.എ സലാം,നാസർ കോട്ട വാതുക്കൽ, ഷെജി പാറക്കൽ, , അൻവർ പുളിമൂട്ടിൽ, നിബു ഷൗക്കത്ത് , ഫസിലി കോട്ടവാക്കൽ, സെബിൻ ജോർജ്,കെ.കെ ബാബു ,ഷാജി പെരുന്നേപ്പറമ്പിൽ, ബിനു കുന്നുംപുറം, പി.എസ് ഹാഷിം, , റസിലി ആനിത്തോട്ടം, എന്നിവർ പ്രസംഗിച്ചു.

നേരത്തേ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് മുഹമ്മദ് ഫൈസ് ,ഹഫീസ് തേനമ്മാക്കൽ, ഷൈജു വട്ടകപ്പാറാ ,വി.എസ്‌.ഷാജഹാൻ , കെ.എസ്‌.സിറാജ് , ഫാസിൽ അസീസ്, അസ്ഹർ ഇർഷാദ്, ഫസൽ ഖാൻ ,സഹിൽ ആയപ്പാറ എന്നിവർ നേതൃത്വം നൽകി.

LINKS