ഉജ്വല ദിവസം പദ്ധതി

മുണ്ടക്കയം: പ്രധാനമന്ത്രി ഉജ്വലയോജനപ്രകാരം നാരകംപുഴ കണ്ണാട്ടു ഗ്യാസിന്റെ നേതൃത്വത്തിലുളള ഉജ്വലദിവസം വെളളിയാഴ്ച നടക്കും. ബി.പി.എല്‍. പട്ടികജാതി, വര്‍ഗ്ഗം, അന്ത്യോദയ, അന്നയോജന, പ്രധാനമന്ത്രി ആവാസ് യോജന, തേയില തോട്ടങ്ങളിലും വനങ്ങളിലും താമസിക്കുന്നവര്‍ തുടങ്ങിയ വിഭാഗത്തിലെ വനിതകള്‍ക്ക് പാചകവാതക സൗജന്യ കണക്ഷന്‍ നല്‍കുന്ന പദ്ധതിയാണ് ഉജ്വല ദിവസം പദ്ധതി.

രാവിലെ 9.30 മുതല്‍ സൗജന്യ വിതരണം നടക്കും. അര്‍ഹരായവര്‍ കൊക്കയാര്‍ നാരകംപുഴയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണാട്ട് ഗ്യാസ് ആഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9539066879