ഉല്ലാസപ്പറവകൾ 2018

ഉല്ലാസപ്പറവകൾ 2018

മുണ്ടക്കയം : SNDP യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ 2018 മെയ്‌ 20 തിയതി ഞായറാഴ്ച 8 വയസ് മുതൽ 20 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി “ഉല്ലാസപ്പറവകൾ 2018” എന്ന കുട്ടികളുടെ വ്യക്തിത്വ വികസന ഏകദിന കൂട്ടായ്മ നടത്തുന്നു. കുട്ടികൾക്ക് വിനോദ, വിജ്ഞാന, വ്യക്തിത്വ, ബൗദ്ധിക, മനോവികാസത്തിന് ഉതകുന്ന ഏകദിന ക്യാമ്പിൽ പ്രഗത്ഭരായ വ്യക്തികൾ ക്ലാസ് നയിക്കും.

SSLC,CBSE, ICSE പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും യഥാക്രമം A+, A1 നേടിയ വിദ്യാർത്ഥികളെ അന്നേ ദിവസം അനുമോദിക്കുകയും ചെയ്യുന്നതാണ് യൂണിയനിലെ മുഴുവൻ വിദ്യാർത്ഥികളും നിർബന്ധമായും ക്യാമ്പിൽ പങ്കെടുത്ത് ഈ അസുലഭ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികർ അറിയിച്ചു . രാവിലെ കൃത്യം 08:30 ന് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്