സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണയുമായി ഉമികുപ്പ ലൂർദ്ദ് മാതാ പള്ളി.

സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണയുമായി ഉമികുപ്പ ലൂർദ്ദ് മാതാ പള്ളി.

മുക്കൂട്ടുതറ : സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണയുമായി ഉമികുപ്പ ലൂർദ്ദ് മാതാ പള്ളി ഇടവകയിലെ 190 കുടുംബങ്ങൾക്ക് ഫലവ്യക്ഷ തൈകൾ വിതരണം ചെയ്‌തു .പദ്ധതിയുടെ വിതരണോദ്‌ഘാടനം കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നിർവഹിച്ചു

കോവിഡ് 19 മഹാമാരി മൂലം സാമ്പത്തിക കാർഷിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന കേരളത്തിന് ഇതിനെ അതിജീവിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനും സുഭിക്ഷ കേരളം പദ്ധതി സഹായകരം ആകുമെന്ന് ആദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു .ലൂർദ്ദ് മാതാ പള്ളി വികാരി ഫ .ജോസഫ് കല്ലൂപറമ്പത്ത് ,അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജ്ജ് കുട്ടി, തുടങ്ങിയവർ പങ്കെടുത്തു