ചിറക്കടവ് പഞ്ചായത്തോഫീസ് ഭരണസമിതിയംഗങ്ങള്‍ ഉപരോധിച്ചു, ജനം വലഞ്ഞു

ചിറക്കടവ് പഞ്ചായത്തോഫീസ്  ഭരണസമിതിയംഗങ്ങള്‍ ഉപരോധിച്ചു, ജനം വലഞ്ഞു

പൊന്‍കുന്നം: അസാധാരണ സംഭവങ്ങൾ ആണ് ഇന്നലെ ചിറക്കടവ് പഞ്ചായത്തോഫീസിൽ അരങ്ങേറിയത്. സാധാരണ പുറത്തുള്ളവർ പഞ്ചായത്തോഫീസ് ഉപരോധിക്കുകയാണ് പതിവ്. എന്നാൽ ഇന്നലെ ചിറക്കടവ് പഞ്ചായത്തോഫീസ് ഭരണസമിതിയംഗങ്ങള്‍ തന്നെ സ്വന്തം പഞ്ചായത്തോഫീസ് ഉപരോധിക്കുന്ന അപൂർവ കാഴ്ചയാണ് കാണുവാൻ സാധിച്ചത് .

ഈ പുതിയ സമരമുറ കണ്ടു പൊതുജനം അന്തംവിട്ടു .

രാഷ്ട്രീയഭേദമെന്യേ ചിറക്കടവ് പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ ഓഫീസിനു മുമ്പില്‍ ബുധനാഴ്ച ഉപരോധസമരം നടത്തി. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ നടന്ന സമരംമൂലം ഓഫീസ് തുറന്നു പ്രവര്‍ത്തിച്ചില്ല. സമരത്തിനു പിന്തുണയുമായി ജീവനക്കാര്‍ പ്രകടനം നടത്തി.

ജീവനക്കാരെ അടിക്കടി സ്ഥലംമാറ്റി പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും പദ്ധതി നടത്തിപ്പും താളം തെറ്റിക്കുന്നുവെന്നാരോപിച്ചായിരുന്നു സമരം.

നികുതിപിരിവ്, സര്‍ട്ടിഫിക്കറ്റ് വിതരണം, ലൈസന്‍സ് പുതുക്കല്‍ എന്നിവപോലും കൃത്യമായി നടത്താനാവുന്നില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാമചന്ദ്രന്‍നായര്‍ പറഞ്ഞു. കഴിഞ്ഞ നാലരവര്‍ഷമായി ഡി.ഡി.പി. ചിറക്കടവിനോട് അവഗണനകാട്ടുകയായാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഒന്‍പത് മാസമായി സെക്രട്ടറിയില്ലായിരുന്നു. ആറു മാസത്തിനിടയില്‍ മൂന്നുതവണ ജൂനിയര്‍ സൂപ്രണ്ടിന് മാറ്റംവന്നു. മൂന്നു മാസത്തിനിടയില്‍ 5 സ്ഥലംമാറ്റം നടത്തി. ഒഴിവുകള്‍ നികത്താന്‍ ഡി.ഡി.പി. നടപടിയെടുക്കുന്നില്ല.

സമരവിവരമറിഞ്ഞ് തിരുവനന്തപുരത്തു നിന്ന് പഞ്ചായത്ത് ഉന്നതഅധികൃതര്‍ പ്രസിഡന്റിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രശ്‌നപരിഹാരമായില്ല. ഡി.ഡി.പി. നേരിട്ടെത്തി പ്രശ്‌നം തീര്‍ക്കാമെന്ന് ഉറപ്പുനല്‍കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പരിഹാരത്തിന് തയ്യാറായില്ലെങ്കില്‍ വ്യാഴാഴ്ചയും സമരം തുടരാനാണ് പ്രസിഡന്റിന്റെയും പഞ്ചായത്തംഗങ്ങളുടെയും തീരുമാനം.

സമരത്തെക്കുറിച്ചറിയാതെ ബുധനാഴ്ച നിരവധിയാള്‍ക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസിലെത്തിയിരുന്നു. അപ്രതീക്ഷിതസമരംകണ്ട് അവര്‍ കാര്യംസാധിക്കാതെ മടങ്ങി.

1-web-chirakadav-panchayath-samaram

2-web-chirakadavu-panchayath

3-web-chirakadavu-panchayath

6-web-chirakadav-panchyath-samaram

9-web-chirakadavu-panchayath-samaram

 

2-web-chirakadavu-panchayat-uparodham

ഭരണസമിതിയംഗങ്ങള്‍ തന്നെ സ്വന്തം പഞ്ചായത്തോഫീസ് ഉപരോധിക്കുന്ന അപൂർവ കാഴ്ച കണ്ടു ഓഫിസിലെത്തിയ ആളുകൾ കൌതുകത്തോടെ വീക്ഷിക്കുന്നു