യൂറിക് ആസിഡ് കൂടിയാൽ എന്തു ചെയ്യണം

എന്താണീ യൂറിക് ആസിഡ്?നമ്മൾ കഴിക്കുന്ന ഒട്ടുമിക്ക ആഹാരത്തിലും അടങ്ങിയിട്ടുള്ള പ്യൂരിൻ എന്ന ഒരു പധാർത്ഥത്തെ നമ്മുടെ ശരീരം വിശ്ശേഷിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സത്താണ് ഈ യൂറിക് ആസിഡ്.
ഇങ്ങനെ ഉത്പാധിക്കപെടുന്ന ഈ ആസിഡ് സാമാന്യമായി വൃക്കകളിൽ എത്തുകയും വൃക്ക ഇതിനെ മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്യും.ഇതാണ് ക്രമാനുസരണമായി നടക്കേണ്ടത്.

ചില സന്ദർഭങ്ങളിൽ രകതത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടും ഇതിനെ ‘high uric acid / hyperurecemia എന്ന് വിളിക്കും.

ഇതിന്റെ കാരണങ്ങൾ രണ്ടാണ്

ശരീരത്തിൽ യൂറിക് ആസിഡ് അത്യധികം ഉത്പാധിക്കപ്പെടുന്നു.
ഉത്പാധിക്കപ്പെട്ട യൂറിക് ആസിഡ് പുറന്തള്ളാൻ വൃക്കകൾക്ക് സാധിക്കാതെ പോകുന്നു.

ലക്ഷണം.

ചിലരിൽ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല, എന്നാൽ ചിലരിൽ സന്ധികളിൽ വേദനയും വീക്കവും, പ്രത്യേകിച്ചും കൈമുട്ടിലും കാൽ വിരലുകളിലും. uric acid crystals ഇവിടെ ആടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം.(ഈ അവസ്തയെ ഗൗട്ട് എന്ന് വിളിക്കും)
ഇത് രാവിലെയായിരിക്കും കൂടുതൽ. കാലിൽ നിര് കാണാം. യൂറിക് ആസിഡ് കൂടുതലുള്ള ചിലരിൽ രക്താതിസമ്മർദം, വൃക്ക തകരാറുകൾ, മൂത്രത്തിൽ കല്ലുണ്ടാകുന്നതും കാണാം.

കാരണങ്ങൾ…

അമിത ഭാരം
അമിത മദ്യപാനം
അമിത മാംസാഹാരം, പ്രത്യേകിച്ചും ചുവന്ന മാംസം.
ചില മത്സ്യങ്ങൾ- ഞണ്ട്, ചെമ്മീൻ, (തോടോടു കൂടിയവ)
പാരമ്പര്യം.
സോറയോസിസ് അസുഖം.
ചില മരുന്നുകൾ . ഉദാ. thiazide, furosemide.
വൃക്ക തകരാർ
റേഡിയേഷൻ ചികിത്സ സ്വീകരിക്കുന്നവരിൽ.

രക്തത്തിൽ യൂറിക് ആസിഡ് കൂടുതലുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ….

ചുവന്ന മാംസം
ചില മത്സ്യങ്ങൾ- ചെമ്മീൻ, ഞണ്ട് പോലുള്ള തോടോടു കൂടിയവ
ബേക്കറി ഉത്പന്നങ്ങൾ.
കൂടുതൽ കോഫി നന്നല്ല.
മദ്യപാനം കുറയ്ക്കുക.. ബിയർ പോലുള്ള യീസ്റ്റ് ചേർക്കുന്ന ഉത്പന്നങ്ങൾ ഒഴിവാക്കുക.
ബീൻസ്, കോളിഫ്ലവർ, ചീര, കടല, പരിപ്പ്, കൂൺ, തുവര, ഇവയിലൊക്കെ പ്യൂരിൻ ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.
യൂറിക് ആസിഡ് കൂടുതലുള്ളവർ അനുസരിക്കേണ്ട ഭക്ഷണ രീതി..

ധാരാളം വെള്ളം കുടിക്കുക.
ചെറുനാരങ്ങാ വെള്ളം ഉത്തമമാണ്.
നാരിന്റെ അംശം കൂടുതലുള്ള ഭക്ഷണം കഴിക്കുക. ഭക്ഷണത്തിലെ ഫൈബർ യൂറിക് ആസിഡ് ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായകമാകും.
ബ്രൊക്കോളി, മുരിങ്ങാ, ഓറഞ്ച്, ഓട്ടസ്, ടൊമാട്ടോ എന്നിവ.
പാൽ, , മുട്ട ഇവ കഴിക്കാം

യൂറിക് ആസിഡ് കൂടുതലാണെങ്കിലും വേറെ ലക്ഷണമൊന്നുമില്ലെങ്കിൽ ചികിത്സയുടെ ആവശ്യമില്ല.ഭക്ഷണ രീതി മാറ്റുന്നതോടെ ഇതിന്റെ അളവ് കുറയും.
ഇതിന് ആയുർവേദം ഫലകാരിയാണ്.

യൂറിക്ക് ആസിഡ് നോർമൽ ലെവൽ ചുവടെ

male= 3.4- 7.0
female= 2.4- 6.൦