പാറത്തോട് പഴുമലയിൽ ഉരുൾപൊട്ടൽ

പാറത്തോട്  പഴുമലയിൽ ഉരുൾപൊട്ടൽ


പാറത്തോട്: പാലപ്ര അമ്പലത്തിനു സമീപം മൂന്നുതവണ ചെറിയ ഉരുൾപൊട്ടൽ ഉണ്ടായി. ശക്തമായ വെള്ളപ്പാച്ചിലിൽ പല വീടുകളും തകർന്നു. മൂന്ന് മണിക്ക് ശേഷം മൂന്നു തവണ ഉരുൾപൊട്ടിയത് ആയി പ്രദേശവാസികൾ പറയുന്നു.

പഴൂമല വാളിപ്ലാക്കൽ ഷിജുവിന്റെ വീടിന്റെ പിൻഭാഗം ഇടിഞ്ഞു തകർന്നു. പഴൂമല കൈപ്പൻപ്ലാക്കൽ കെ.ഡി രാജന്റെയും കൈപ്പൻപ്ലാക്കൽ കെ.കെ. ഗോപാലന്റെയും വീട് ഭാഗികമായി തകർന്നു. ഉച്ചകഴിഞ്ഞ് 3 മണിക്കും 4 മണിക്കും ഇടയിൽ മൂന്നുതവണ ഉണ്ടായ ഉരുൾപൊട്ടൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ്, പഞ്ചായത്തംഗം ഷേർളി തോമസ്‌ എന്നിവർ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ ചെയ്തു.