പാറത്തോട്ടിൽ ഉരുൾപൊട്ടി, തോടുകൾ കരകവിഞ്ഞു, വ്യാപക കൃഷിനാശം.. വീടുകൾക്ക് കേടുപാടുകൾ..

പാറത്തോട്ടിൽ ഉരുൾപൊട്ടി, തോടുകൾ കരകവിഞ്ഞു, വ്യാപക കൃഷിനാശം.. വീടുകൾക്ക് കേടുപാടുകൾ..


പാറത്തോട് : പള്ളിപ്പടി പലപ്ര റോഡിൽ പുളിമൂട് ഭാഗത്ത് കനത്ത മഴയിൽ ഉരുൾപൊട്ടി വ്യാപക കൃഷിനാശം സംഭവിച്ച . പ്രദേശത്തെ നിരവധി വീടുകൾക്കും കേടുപാടുകളുണ്ട്. പാറത്തോട് പ്രദേശത്ത് ബുധനാഴ്ച ഉച്ചമുതൽ ഏറെനേരം നിർത്താതെ കനത്ത മഴ പെയ്തിരുന്നു.

ഉരുൾപൊട്ടൽ വെള്ളപാപ്പച്ചിലിൽ, തോടുകൾ കരകവിഞ്ഞു, അനേകം വീടുകൾ വെള്ളം കയറി. മണ്ണും കല്ലും ഒഴുകിയെത്തി വീടുകളുടെ ചുറ്റിലും നിറഞ്ഞു .
പുളിമൂട് കുറിഞ്ഞിതാഴെ ഗോപിനാഥന്റെ പറമ്പിലാണ് ഉരുൾപൊട്ടിയത്. പറമ്പിലെ കയ്യാല തകർത്തുകൊണ്ട് ഇരച്ചെത്തിയ വെള്ളപ്പാച്ചിലിൽ മണ്ണും കല്ലും ഉൾപ്പെടെ പ്രദേശമാകെ നിറഞ്ഞു. വെള്ളപ്പാച്ചിലിൽ 3 കിലോമീറ്റർ ദൂരത്തിൽ വരെ ചെളിയും മണ്ണും ചെന്നെത്തി. ലൈബ്രറി റോഡ്, പുളിമൂട് പള്ളിപ്പടി റോഡ് എന്നിവയിൽ വെള്ളം കയറി യാത്ര തടസ്സപ്പെടുത്തി. മലനാട് സൊസൈറ്റിയുടെ ഭാഗത്തെ റോഡും വെള്ളത്തിനടിയിലായി .

ഒരുമനഗർ അമ്മിണിയമ്മ വെച്ചൂകുന്നേലിന്റെ വീട് വെള്ളത്താൽ ചുറ്റപ്പെട്ടു., പത്രങ്ങളും ഉപകാരണങ്ങളും ഒഴുകിപോയി.
ജയൻ കടവുംവയലിൽ (അക്ഷയ ജയൻ), അനൂപ് കുറിയെതാഴെ , സുനിൽ മിഷൻപറമ്പിൽ, രെഞ്ചു കടവുംവയലിൽ, ജാക്സൺ ചന്ദ്രുപറമ്പിൽ, എന്നിവരുടെ വീടുകളിൽ വെള്ളം കയറി. ഒപ്പം കല്ലും മണ്ണും വീടിനു ചുറ്റും നിറഞ്ഞു . മാടപ്ലാക്കൽ രാജപ്പൻപിള്ളയുടെ വീടിന്റെ അടിത്തറ ഇടിഞ്ഞു വീണു
പാറത്തോട് ലൈബ്രറി ഭാഗത്തു പുത്തൻവീട്ടിൽ ബീന സുധീർ , കളരിക്കൽ ഹരീഷ്, സാലി, എന്നിവരുടെ വീട്ടിലും വെള്ളം കയറി.

പാറത്തോട് പുളിമൂട് ഭാഗത്ത് കനത്ത മഴയിൽ ഉരുൾപൊട്ടിയതിന്റെ ദൃശ്യങ്ങൾ ..

പാറത്തോട് പുളിമൂട് ഭാഗത്ത് കനത്ത മഴയിൽ ഉരുൾപൊട്ടിയതിന്റെ ദൃശ്യങ്ങൾ ..പാറത്തോട് പുളിമൂട് ഭാഗത്ത് കനത്ത മഴയിൽ ഉരുൾപൊട്ടി. വെള്ളപാപ്പച്ചിലിൽ, തോടുകൾ കരകവിഞ്ഞു, അനേകം വീടുകൾ വെള്ളം കയറി.മണ്ണും കല്ലും ഒഴുകിയെത്തി വീടുകളുടെ ചുറ്റിലും നിറഞ്ഞു . പുളിമൂട് കുറിഞ്ഞിതാഴെ ഗോപിനാഥന്റെ പറമ്പിലാണ് ഉരുൾപൊട്ടിയത്. പറമ്പിലെ കയ്യാല തകർത്തുകൊണ്ട് ഇരച്ചെത്തിയ വെള്ളപ്പാച്ചിലിൽ മണ്ണും കല്ലും ഉൾപ്പെടെ പ്രദേശമാകെ നിറഞ്ഞു. വെള്ളപ്പാച്ചിലിൽ 3 കിലോമീറ്റർ ദൂരത്തിൽ വരെ ചെളിയും മണ്ണും ചെന്നെത്തി. ലൈബ്രറി റോഡ്, പുളിമൂട് പള്ളിപ്പടി റോഡ് എന്നിവയിൽ വെള്ളം കയറി യാത്ര തടസ്സപ്പെടുത്തി. മലനാട് സൊസൈറ്റിയുടെ ഭാഗത്തെ റോഡും വെള്ളത്തിനടിയിലായി .ദൃശ്യങ്ങൾ കാണുക : .

Posted by Kanjirappally News on Wednesday, July 22, 2020