ഇടതു സ്ഥാനാർഥി വി ബി ബിനു വെള്ളാവൂർ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ചു

ഇടതു സ്ഥാനാർഥി  വി ബി ബിനു വെള്ളാവൂർ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ചു

മണിമല : തന്റെ പ്രചാരണത്തിന് ഇടയിൽ ഇടതു സ്ഥാനാർഥി വി ബി ബിനു വെള്ളാവൂർ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ചു.

വർഷങ്ങളായി ഉപയോഗിക്കുവാനവാതെ കമ്മീഷൻ ചെയ്യാതെ തുരുമ്പെടുത്ത് നശിക്കുന്ന വെള്ളാവൂർ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് കണ്ടു ബിനു തന്റെ പ്രതിഷേധം അറിയിച്ചു.

കുടിവെള്ള പദ്ധതിക്ക് കോടികൾ അനുവദിച്ചെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോൾ ശുദ്ധമായ ഒരു ഗ്ലാസ്സ് വെളളം പോലും ഈ പദ്ധതിയിലൂടെ ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം എന്ന് അദ്ദേഹം അഭിപ്രായപെട്ടു.
ഇടതു മുന്നണി വിജയിച്ച് അധികാരത്തിലേറുമ്പോൾ സമയ ബന്ധിതമായി തന്നെ കുടിവെള്ളപദ്ധതികൾ പൂർത്തീകരിക്കും എന്ന് ബിനു ഉറപ്പു നല്കി.