വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വി ജെ തോമസ് മരണമടഞ്ഞു

വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വി ജെ തോമസ് മരണമടഞ്ഞു

പാലന്പ്ര : വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്നയാള്‍ മരണമടഞ്ഞു. കാഞ്ഞിരപ്പള്ളി പാലന്പ്ര വടക്കേടത്ത് വി.ജെ. തോമസാ (67)ണ് മരണമടഞ്ഞത്. സംസ്‌കാരം ഇന്ന് 4.30ന് പാലന്പ്ര ഗദ്‌സെമനി പള്ളിയില്‍.

ഭാര്യ ആനിയമ്മ കുളപ്പുറം കാരുപള്ളിയില്‍ കുടുംബാംഗം. മക്കള്‍: അഞ്ജു (അധ്യാപിക, സെന്റ് തോമസ് എല്‍പിഎസ്, എരുമേലി), റോയി (ദുബായ്), റൂബി, പോള്‍.
മരുമക്കള്‍: ബിനോയി അരീപറന്പില്‍ (കുളപ്പുറം), ജോബി കോയിപ്പുറത്ത് (കറിക്കാട്ടൂര്‍, യുഎഇ).

കഴിഞ്ഞ എട്ടിന് വൈകുന്നേരം നാലോടൊണ് കാഞ്ഞിരപ്പള്ളി റാണി ആശുപത്രിക്കു സമീപം റോഡുമുറിച്ചുകടക്കുന്നതിനിടെ തോമസിനെ കാര്‍ ഇടിച്ചത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു.