വി.എൻ.വാസവൻ വീണ്ടും സിപിഎം ജില്ലാ സെക്രട്ടറി; വി.പി.ഇബ്രാഹിം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി

വി.എൻ.വാസവൻ വീണ്ടും സിപിഎം ജില്ലാ സെക്രട്ടറി; വി.പി.ഇബ്രാഹിം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വി.എൻ.വാസവൻ തുടരും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് രണ്ടാം തവണയാണ്. ഐകകണ്‌ഠ്യേനയാണു വാസവനെ തിരഞ്ഞെടുത്തത്.

അഞ്ചു പുതുമുഖങ്ങളടക്കം 37 പേരടങ്ങുന്ന ജില്ലാ കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു. വി എന്‍ വാസവന്‍, എം ടി ജോസഫ്, കെ സുരേഷ് കുറുപ്പ്, പി കെ ഹരികുമാര്‍, സി ജെ ജോസഫ്, എ വി റസല്‍, ടി ആര്‍ രഘുനാഥന്‍, ലാലിച്ചന്‍ ജോര്‍ജ്, പി എന്‍ പ്രഭാകരന്‍, കെ എന്‍ രവി, ഐയ്‌മനം ബാബു, പി ജെ വര്‍ഗീസ്, കെ അനില്‍കുമാര്‍, എം കെ പ്രഭാകരന്‍, കൃഷ്ണകുമാരി രാജശേഖരന്‍, വി പി ഇസ്‌മയില്‍, കെ എം രാധാകൃഷ്ണന്‍, പി വി സുനില്‍, ജോയി ജോര്‍ജ്, ഇ എം കുഞ്ഞുമുഹമ്മദ്, റെജി സക്കറിയ, എം എസ് സാനു, പി ഷാനവാസ്, ആര്‍ നരേന്ദ്രനാഥ്, പി എം തങ്കപ്പന്‍, രമാ മോഹന്‍, വി ജയപ്രകാശ്, ആര്‍ ടി മധുസൂദനന്‍, കെ രാജേഷ്, ഗിരീഷ് എസ് നായര്‍, കെ കെ ഗണേശന്‍, എന്നിവരും പുതുമുഖങ്ങളായ പി എന്‍ ബിനു, തങ്കമ്മ ജോര്‍ജുകുട്ടി, ജെയ്‌ക് സി തോമസ്, കെ എന്‍ വേണുഗോപാല്‍, കെ സി ജോസഫ് ചങ്ങനാശ്ശേരി, വി പി ഇബ്രാഹിം എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

പൂഞ്ഞാറിൽ ഇടതുമുന്നണി സ്ഥാനാർഥിയുടെ തോൽവിയെ തുടർന്നു പാർട്ടി നിയോഗിച്ച ബേബി ജോൺ കമ്മിഷൻ റിപ്പോർട്ട് പ്രകാരം നടപടിക്കു വിധേയനായ വി.പി.ഇബ്രാഹിം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ഇബ്രാഹിമിനെ ഏരിയാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയായിരുന്നു.

എസ്‌എഫ്‌ഐയിലൂടെയും ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയും പാർട്ടിയുടെ നേതൃനിരയിലെത്തിയ വാസവൻ 2006ൽ കോട്ടയം നിയോജകമണ്ഡലത്തിൽനിന്ന് എംഎൽഎ ആയിരുന്നു. കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്‌ടർ, റബ്‌കോ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിഐടിയു ദേശീയ വർക്കിങ് കമ്മിറ്റി അംഗമാണ്.

കാഞ്ഞിരപ്പള്ളി ഏരിയായിൽ നിന്നും സി.പി.ഐ.(എം) കോട്ടയം ജില്ലാ കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തവർ : പി. എൻ.പ്രഭാകരൻ, വി.പി ഇബ്രാഹിം, വി.പി ഇസ്മായിൽ, പി.ഷാനവാസ്, തങ്കമ്മ ജോർജ്കുട്ടി, കെ.രാജേഷ്.