പി പി റോഡിലെ വാഹനങ്ങളുടെ കൂട്ടയിടിയിൽ പരുക്കേറ്റ ഓട്ടോഡ്രൈവറും മരണത്തിനു കീഴടങ്ങി

പി പി റോഡിലെ വാഹനങ്ങളുടെ കൂട്ടയിടിയിൽ പരുക്കേറ്റ ഓട്ടോഡ്രൈവറും മരണത്തിനു കീഴടങ്ങി

പൊൻകുന്നം∙ : പൊൻകുന്നം–പാലാ സംസ്ഥാന പാതയിൽ പൊൻകുന്നം അട്ടിക്കൽ കവലയിൽ ഒക്ടോബർ 18 നുണ്ടായ കൂട്ട വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. മുട്ടത്തുകവല വില്ലനാനിക്കൽ (ചിറയ്ക്കൽ പുതുവൽ) വി.പി.രഞ്ജിത്താണ്(43) ഇന്നലെ പുലർച്ചെ മരിച്ചത്.

അന്നു നടന്ന അപകടത്തിൽ ചെന്നാക്കുന്ന് കാക്കതൂക്കിയിൽ തങ്കമ്മ അപകടത്തിനു പിറ്റേദിവസം മരണമടഞ്ഞിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചലരുടെ എണ്ണം രണ്ടായി.

പാലാ ഭാഗത്തു നിന്നും അമിത വേഗതയിലെത്തിയ ബൊലേറോ വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകളിൽ ഇടിക്കുകയായിരുന്നു. വാരിയെല്ല് കരളിൽ തുളച്ചു കയറി ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
ഭാര്യ– ചോറ്റി തിനംകാലായിൽ സന്ധ്യ.
മകൻ കാർത്തിക്. വിദ്യാനന്ദ വിദ്യാഭവൻ കൊടുങ്ങൂർ 4 ാം ക്ലാസ് വിദ്യാർത്ഥിയാണ്