വാളയാർ സംഭവം ; പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

വാളയാർ സംഭവം ; പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

മുണ്ടക്കയം: അഖില കേരള ചേരമർ ഹിന്ദു മഹാസഭ കാഞ്ഞിരപ്പള്ളി യൂണിയൻ്റെ നേതൃത്വത്തിൽ വാളയാർ സഹോദരങ്ങളുടെ മരണത്തിന് കാരണക്കാരായവരെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് പ്രകടനവും ധർണയും നടത്തി. സംസ്ഥാന സെക്രട്ടറി സുനിൽ ടി രാജ് ഉത്‌ഘാടനം ചെയ്തു.

കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചു വിടുക, കേസ് സി ബി ഐയെ കൊണ്ടു അന്വേഷിപ്പിക്കുക, ദളിത് പീഡനങ്ങൾക്കു ശക്തമായ ശിക്ഷ ഉറപ്പാക്കുക, പട്ടികജാതി – വർഗ പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംസ്ഥാന യുവജന വിഭാഗം പ്രസിഡൻ്റ് പി. ഡി ദിലീപൻ, യൂണിയൻ സെക്രട്ടറി പി. കെ പ്രേമൻ, സന്തോഷ്‌ കെ. കെ, അഖിലേഷ് എം. ബാബു, ശബരീശ കോളജ് പ്രിൻസിപ്പൽ ഹരീഷ്, കെ. ഡി. എഫ് സംസ്ഥാന സെക്രട്ടറി രാജൻ വെമ്പിളി, പി. ആർ. ഡി. എസ് മേഖല സെക്രട്ടറി ശശി കടിയാകുഴി, എം ബി ബാബു, എന്നിവർ പ്രസംഗിച്ചു.