വയലകൊമ്പിൽ‍ കുടുംബസംഗമം

കാഞ്ഞിരപ്പള്ളി: വയലകൊമ്പിൽ‍ കുടുംബ ശാഖകളായ പന്നിപ്പള്ളിൽ‍, മുളങ്ങാശേരിൽ‍, വിളക്കുംമരുതുങ്കൽ‍, താഴത്തുകുന്നേൽ‍, കൊച്ചുപറമ്പി‍ൽ‍ എന്നീ കുടുംബങ്ങളുടെ സംഗമം ശനിയാഴ്ച രാവിലെ 9.30 ന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പള്ളി പാരീഷ് ഹാളിൽ നടത്തും.

രാവിലെ 9.30 ന് കുടുംബാംഗങ്ങളായ വൈദികർ‍ ദിവ്യബലി അർപ്പിക്കും. 11 ന് നടത്തുന്ന സമ്മേളനം ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റിയൻ‍ കുളത്തുങ്കൽ‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സജി പന്നിപ്പള്ളി അധ്യക്ഷത വഹിക്കും. ഭരണങ്ങാനം അസീസീ ആശ്രമം റെക്ടർ ഫാ. മാത്യു മുളങ്ങാശേരിൽ ‍ മുഖ്യപ്രഭാഷണം നടത്തും. ഫാ. ടോമി മുളയ്ക്കൽ‍, ടി. എം. മാണി താഴത്തുകുന്നേൽ‍, ബേബിച്ചൻമുളങ്ങാശേരി, അമ്മിണി മുളങ്ങാശേരി, ജോബെറ്റ് പന്നിപ്പള്ളിൽ ‍, ഷാബോച്ചൻ‍ മുളങ്ങാശേരി, ജോസഫ് മണിക്കൊമ്പേൽ‍, ജെയ്‌സണ്‍ എന്നിവർ‍ പ്രസംഗിക്കും. സണ്ണി, ഷാജി, സിബി, ബിജു, കുട്ടിച്ചന്‍, സാബു, കുട്ടപ്പന്‍, ആന്റണി എന്നിവര്‍ നേതൃത്വം നല്‍കും. 70 വയസ് കഴിഞ്ഞ മുതിർന്നവരെ ആദരിക്കൽ, പഠനത്തിൽ‍ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കൽ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയുണ്ടായിരിക്കും.