വാവ സുരേഷ് ” നോ” പിൻവലിച്ചു ; തുലാപ്പള്ളിയിൽ എത്തി നാട്ടുകാരെ വിറപ്പിച്ച രാജവെമ്പാലയെ കൈയിലൊതുക്കി

വാവ സുരേഷ് ” നോ” പിൻവലിച്ചു ;   തുലാപ്പള്ളിയിൽ എത്തി നാട്ടുകാരെ വിറപ്പിച്ച  രാജവെമ്പാലയെ കൈയിലൊതുക്കി

വാവ സുരേഷ് ” നോ” പിൻവലിച്ചു ; തുലാപ്പള്ളിയിൽ എത്തി നാട്ടുകാരെ വിറപ്പിച്ച രാജവെമ്പാലയെ കൈയിലൊതുക്കി

എരുമേലി / കണമല : തനിക്കെതിരായി ചിലർ അപവാദങ്ങൾ പറഞ്ഞു പരത്തിയതിൽ പ്രതിഷേധിച്ചു ഇനി പാമ്പുകളെ പിടിക്കില്ല എന്ന് വാവ സുരേഷ് തീരുമാനം എടുത്തുവെങ്കിലും, ജനങളുടെ അഭ്യർത്ഥനയെ മാനിച്ചു, അത് പിൻവലിച്ചു. അതോടെ തുലാപ്പള്ളിയിൽ നാട്ടുകാരെ വിറപ്പിച്ച രാജവെമ്പാലയെ വാവ സുരേഷ് എത്തി കൈയിലൊതുക്കി നാടിനു ആശ്വാസം പകർന്നു. 14 അടിയോളം നീളമുള്ള , 4 വയസോളം പ്രായമുള്ള പെൺ രാജവെമ്പാല വാവ സുരേഷ് കയ്യിലൊതുക്കിയ 166 -മത്തെ രാജവെമ്പാലയാണ് .

ഇനി പാമ്പിനെ പിടിക്കില്ലെന്ന തീരുമാനം പിൻവലിച്ച വാവയെ പിന്നെ നാട്ടുകാർ വരവേറ്റത് ആഘോഷമായി . കഴിഞ്ഞ ദിവസമാണ് സംഭവം. തുലാപ്പള്ളി ഷിബുഭവനിൽ വാസുദേവന്റെ വീട്ടിലെ നായയുടെ കൂടിനടിയിൽ പതുങ്ങിയിരുന്ന രാജവെമ്പാലയെ നിഷ്പ്രയാസം വാവ സുരേഷ് പിടികൂടി. കണ്ടുനിന്ന വീട്ടുകാർക്കും വനപാലകർക്കും നാട്ടുകാർക്കും ഇതോടെ ആശ്വാസമായി.

ഉഗ്രവിഷമുള്ള രാജവെമ്പാല വീടിന് സമീപത്ത് കണ്ട വീട്ടുകാർ വലിയ ഭീതിയിലായിരുന്നു അത് വരെയും. അയൽവാസികളും നാട്ടുകാരും വനപാലകരുടെ സഹായം തേടിയെങ്കിലും രാജവെമ്പാലയെ പിടികൂടാൻ വിദഗ്ധരെ കിട്ടാതെ വനംവകുപ്പും വിഷമവൃത്തത്തിലായിരുന്നു . ഇനി പാമ്പിനെ പിടിക്കില്ലെന്ന തീരുമാനം വാവ സുരേഷ് ഉപേഷിച്ചെന്നറിഞ്ഞ വനപാലകരും നാട്ടുകാരും ഇതോടെ സുരേഷിന്റെ സഹായം തേടുകയായിരുന്നു. 14 അടിയോളം നീളം ഉണ്ട് പിടികൂടിയ 4 വയസോളം പ്രായമുള്ള പെൺ രാജവെമ്പാലക്കെന്ന് സുരേഷ് പറഞ്ഞു. പിടികൂടിയ രാജവെമ്പാലയെ ഉൾവനത്തിലേക്ക് വനപാലകരുടെ നേതൃത്വത്തിൽ വിട്ടു. എരുമേലിയുടെ കിഴക്കൻ മേഖലയിൽ ഇതിനോടകം നിരവധി തവണ രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്.