വാവ സുരേഷ് വീണ്ടും രക്ഷകനായി .. ഇത്തവണ പൊൻകുന്നം കൂരാലിയിൽ നിന്നും 15 മുട്ടകളുമായി മൂർഖനെ പിടികൂടി ..

വാവ സുരേഷ് വീണ്ടും രക്ഷകനായി .. ഇത്തവണ പൊൻകുന്നം കൂരാലിയിൽ നിന്നും 15 മുട്ടകളുമായി മൂർഖനെ പിടികൂടി ..

വാവ സുരേഷ് വീണ്ടും രക്ഷകനായി .. ഇത്തവണ പൊൻകുന്നം കൂരാലിയിൽ നിന്നും 15 മുട്ടകളുമായി മൂർഖനെ പിടികൂടി ..

vava-suresh-at-koorali4പൊൻകുന്നം : പൊൻകുന്നം

കൊല്ലംതോട്ട് അനില്‍, പുതിയത്ത് സ്‌കറിയാ വര്‍ഗീസ് എന്നിവരുടെ വീടിനോടു ചേര്‍ന്നുള്ള മതിലിന്റെ കല്ലുകള്‍ ഇളക്കിമാറ്റിയാണ് ഒടുവില്‍ പാമ്പിനെ പിടികൂടിയത്.

വാവ സുരേഷിന്റെ പ്രകടനം കാണാന്‍ നൂറുകണക്കിനാളുകള്‍ രാവിലെ മുതല്‍ പരിസരത്ത് തടിച്ചുകൂടിയിരുന്നു. രാവിലെ 11ന് എത്തിയ വാവ സുരേഷ് നാലുമണി കഴിഞ്ഞാണ് പാമ്പിനെ വലയിലാക്കിയത്. അഞ്ചടിയോളം നീളമുള്ള പെണ്‍മൂര്‍ഖനു നാലു വയസ്സു പ്രായം വരുമെന്നു സുരേഷ് പറഞ്ഞു.

ദിവസങ്ങളായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ പാമ്പിനെ പിടികൂടുമ്പോള്‍ എലിക്കുളം പഞ്ചായത്ത് പ്രിസിഡന്റ് എം.പി. സുമംഗലാദേവി, വാര്‍ഡ് മെമ്പര്‍ സുജാതാ ദേവി തുടങ്ങിയവരും പൊന്‍കുന്നം പോലീസും സ്ഥലത്തുണ്ടായിരുന്നു. പാമ്പും മുട്ടകളും വനംവകുപ്പിന് കൈമാറുമെന്നു സുരേഷ് പറഞ്ഞു.

ഇന്നലെ 11 മണിയോടെ കൂരാലിയിൽ എത്തിയ വാവക്ക് നാട്ടുക്കാർ ഗംഭീര വരവേൽപ്പാണ് നല്കിയത്. നൂറു കണക്കിന് ആളുകൾ വാവയുടെ പാന്പു പിടുത്തം കാണുവാൻ എത്തിയിരുന്നു ..

പാന്പ് കയറിയ ഭിത്തിയുടെ ഒരു ഭാഗം പൊളിച്ചാണ് വാവ പാന്പിനെ പിടി കൂടിയത് . പാന്പു പിടുത്തം കാണുവാവാനും മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കുവാനും വേണ്ടി തടിച്ചു കൂടിയ ജനങ്ങൾ യാതൊരു സുരക്ഷ മാനദണ്ടങ്ങളും പാലിക്കാതെ പാന്പ് കയറിയ പോത്തിൻറെ തൊട്ടടുത്ത്‌ തടിച്ചു കൂടി നിന്നത് അപകടം ക്ഷണിച്ചു വരുത്തുന്ന തരത്തിൽ ആയിരുന്നു . പാന്പിനെ പിടിക്കുന്നതിനിടയിൽ വാവയുടെ കൈയിൽ നിന്നും പാന്പ് വഴുതി പോയിരുന്നെങ്കിൽ അത് ജനങ്ങളുടെ ഇടയിലേക്ക് ഓടി കയറി പലരെയും കടിക്കുമായിരുന്നു എന്നത് ആരും ചിന്തിച്ചില്ല. സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു എങ്കിലും അവർക്ക് കൊച്ചു കുട്ടികൾ ഉൾപെടുന്ന തടിച്ചു കൂടിയ ജനങ്ങളെ നിയന്ത്രിക്കുവാൻ സാധിച്ചില്ല …

vava-suresh-at-koorali1

vava-suresh-at-koorali3

കൂരാലി: അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 15 മുട്ടകളുമായി മൂര്‍ഖന്‍ പാമ്പിനെ വാവ സുരേഷ് പിടികൂടി. വിഷുദിനത്തില്‍ കൂരാലി വയലുങ്കല്‍പടി ഭാഗത്തു നിന്നാണ് ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടാനായത്.