മതമൈത്രിയുടെ പൊൻവെളിച്ചം വാരി വിതറിക്കൊണ്ട് എരുമേലി..

മതമൈത്രിയുടെ പൊൻവെളിച്ചം വാരി വിതറിക്കൊണ്ട് എരുമേലി..

എരുമേലി : ചന്ദനക്കുട മഹോത്സവത്തിനായി എരുമേലി നൈനാര്‍ മസ്ജിദ് (വാവര്‍പള്ളി) അണിഞ്ഞൊരുങ്ങുന്നു.ശരണാരവങ്ങളില്‍ മുങ്ങിനില്‍ക്കുന്ന എരുമേലിയിൽ ചന്ദനക്കുട മഹോത്സവത്തിന്റെ ആഘോഷഭാഗമായി നൈനാര്‍ മസ്ജിദ് ദീപാലംകൃതമായി നിൽക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്.

ബാങ്ക് വിളിയ്‌ക്കൊപ്പം ശരണം വിളികളും..നാടിന്റെ പുണ്യം..ലോകത്തിനു തന്നെ മാതൃകയാവുന്ന മതമൈത്രിയുടെ ഉദാത്ത ഭാവം എരുമേലിയിൽ ദർശിക്കുവാൻ സാധിക്കും.. ഈ പുണ്യ ഭൂമി നമ്മുടെ നാട്ടിൽ ആണെന്നുള്ളതിൽ നമുക്ക് അഭിമാനിക്കാം.. നിലനിൽക്കട്ടെ ഈ ഐക്യവും സാഹോദര്യവും കാലാകാലങ്ങളോളം ..

മതമൈത്രിയുടെ പൊൻവെളിച്ചം വാരി വിതറിക്കൊണ്ട് എരുമേലി..

എരുമേലി : ചന്ദനക്കുട മഹോത്സവത്തിനായി എരുമേലി നൈനാര്‍ മസ്ജിദ് (വാവര്‍പള്ളി) അണിഞ്ഞൊരുങ്ങുന്നു.ശരണാരവങ്ങളില്‍ മുങ്ങിനില്‍ക്കുന്ന എരുമേലിയിൽ ചന്ദനക്കുട മഹോത്സവത്തിന്റെ ആഘോഷഭാഗമായി നൈനാര്‍ മസ്ജിദ് ദീപാലംകൃതമായി നിൽക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. ബാങ്ക് വിളിയ്‌ക്കൊപ്പം ശരണം വിളികളും..നാടിന്റെ പുണ്യം..ലോകത്തിനു തന്നെ മാതൃകയാവുന്ന മതമൈത്രിയുടെ ഉദാത്ത ഭാവം എരുമേലിയിൽ ദർശിക്കുവാൻ സാധിക്കും.. ഈ പുണ്യ ഭൂമി നമ്മുടെ നാട്ടിൽ ആണെന്നുള്ളതിൽ നമുക്ക് അഭിമാനിക്കാം.. നിലനിൽക്കട്ടെ ഈ ഐക്യവും സാഹോദര്യവും കാലാകാലങ്ങളോളം .. മതമൈത്രിയെന്ന വാക്കിനര്‍ഥം എരുമേലി എന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.ഇന്ത്യ മഹാരാജ്യത്തിനു മതേതരത്വം സന്ദേശമാക്കാന്‍ എരുമേലിയല്ലാതെ മറ്റ് അധികം ഉദാഹരണങ്ങളില്ല എന്നതാണ് വാസ്തവം. എല്ലാ മതങ്ങളും നന്മകളിലേക്ക് വഴി തെളിക്കുമ്ബോള്‍ ഇവയെല്ലാം ഒരുമിച്ചു പുണരുന്ന നാടാണ് എരുമേലി. എരുമേലിയിൽ എത്തുന്ന അയ്യപ്പ ഭക്തർ ആദ്യം പോകുന്നത് കൊച്ചമ്പലം എന്നറിയപ്പെടുന്ന പേട്ട ധര്‍മ്മശാസ്താക്ഷേത്രത്തിലേക്കാണ്. ഭഗവാനെ തൊഴുതു, തങ്ങളുടെ പാപങ്ങളുടെ മുക്തിക്കായി തേങ്ങാ എറിഞ്ഞുടച്ചു പ്രാര്ഥനമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടു പിന്നീടവർ പേട്ട തുള്ളിക്കൊണ്ടു വാവര് പള്ളിയിലേക്ക് പോകുന്നു. അയ്യപ്പനും വാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഓർമ്മയിലാണ് ഈ ചടങ്ങുകൾ നടത്തുന്നത്. . എരുമേലിയിൽ നിന്നും ശബരിമലയിലേക്ക് പോകുവാനായി വന്യമൃഗങ്ങൾ നിറഞ്ഞ കാനനപാത താണ്ടുമ്പോൾ തങ്ങൾക്കു അപകടം ഉണ്ടാവാതെ ഇരിക്കുവാനാണ് അയ്യപ്പന്റെ ഉറ്റ ചങ്ങാതിയായായ വാവരുസ്വാമിയെ വണങ്ങുന്നത് എന്നാണ് വിശ്വാസം. ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ അഭിമുഖമായി നിലകൊള്ളുന്ന നൈനാര്‍ മസ്ജിദ് ആണ് വാവരുപള്ളി എന്ന പേരിൽ അറിയപ്പെടുന്നത്. വാവര് പള്ളിയിൽ എത്തുന്ന ഭക്തർ ശരണം വിളികളോടെ പള്ളിയെ വലം വയ്ക്കുന്നു. അവിടെയും ചില ഭക്തർ നാളികേരം എറിഞ്ഞുടക്കാറുണ്ട്. ഒരുപക്ഷേ, ലോകത്ത് മറ്റെവിടെയും കാണില്ല ഹൈന്ദവഭക്തര്‍ മസ്ജിദില്‍ നാളികേരമുടയ്ക്കുന്നത്. പള്ളിക്കു വലം വയ്ക്കുന്ന ഭക്തർ വാവര് സാമിയെ തൊഴുതു തങ്ങളുടെ കഠിനമായ കാനനയാത്രക്ക് സഹായം അഭ്യർത്ഥിച്ച ശേഷം പ്രസാദവും സ്വീകരിച്ചു പള്ളിയിൽ നിന്നും ഭക്തിപൂർവ്വം ശരണം വിളികളോടെ വിശ്വാസതീവ്രതയില്‍ പുറം തിരിയാതെ പിന്നോട്ട് ഇറങ്ങുന്നു.തുടർന്ന് പേട്ട തുള്ളിക്കൊണ്ടു ഭക്തർ വലിയമ്പലത്തിലേക്കു യാത്രയാകും. മത സൗഹാർദ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ മതമൈത്രിയുടെ പൊന്വെളിച്ചം വാരി വിതറിക്കൊണ്ട് ലോകത്തിനു മുഴുവൻ മാതൃകയായി എരുമേലി പ്രശോഭിയ്ക്കുന്നു. for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Monday, January 8, 2018

മതമൈത്രിയെന്ന വാക്കിനര്‍ഥം എരുമേലി എന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.ഇന്ത്യ മഹാരാജ്യത്തിനു മതേതരത്വം സന്ദേശമാക്കാന്‍ എരുമേലിയല്ലാതെ മറ്റ് അധികം ഉദാഹരണങ്ങളില്ല എന്നതാണ് വാസ്തവം. എല്ലാ മതങ്ങളും നന്മകളിലേക്ക് വഴി തെളിക്കുമ്ബോള്‍ ഇവയെല്ലാം ഒരുമിച്ചു പുണരുന്ന നാടാണ് എരുമേലി.

എരുമേലിയിൽ എത്തുന്ന അയ്യപ്പ ഭക്തർ ആദ്യം പോകുന്നത് കൊച്ചമ്പലം എന്നറിയപ്പെടുന്ന പേട്ട ധര്‍മ്മശാസ്താക്ഷേത്രത്തിലേക്കാണ്. ഭഗവാനെ തൊഴുതു, തങ്ങളുടെ പാപങ്ങളുടെ മുക്തിക്കായി തേങ്ങാ എറിഞ്ഞുടച്ചു പ്രാര്ഥനമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടു പിന്നീടവർ പേട്ട തുള്ളിക്കൊണ്ടു വാവര് പള്ളിയിലേക്ക് പോകുന്നു.

അയ്യപ്പനും വാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഓർമ്മയിലാണ് ഈ ചടങ്ങുകൾ നടത്തുന്നത്. .
എരുമേലിയിൽ നിന്നും ശബരിമലയിലേക്ക് പോകുവാനായി വന്യമൃഗങ്ങൾ നിറഞ്ഞ കാനനപാത താണ്ടുമ്പോൾ തങ്ങൾക്കു അപകടം ഉണ്ടാവാതെ ഇരിക്കുവാനാണ് അയ്യപ്പന്റെ ഉറ്റ ചങ്ങാതിയായായ വാവരുസ്വാമിയെ വണങ്ങുന്നത് എന്നാണ് വിശ്വാസം.

ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ അഭിമുഖമായി നിലകൊള്ളുന്ന നൈനാര്‍ മസ്ജിദ് ആണ് വാവരുപള്ളി എന്ന പേരിൽ അറിയപ്പെടുന്നത്.

വാവര് പള്ളിയിൽ എത്തുന്ന ഭക്തർ ശരണം വിളികളോടെ പള്ളിയെ വലം വയ്ക്കുന്നു. അവിടെയും ചില ഭക്തർ നാളികേരം എറിഞ്ഞുടക്കാറുണ്ട്. ഒരുപക്ഷേ, ലോകത്ത് മറ്റെവിടെയും കാണില്ല ഹൈന്ദവഭക്തര്‍ മസ്ജിദില്‍ നാളികേരമുടയ്ക്കുന്നത്.

പള്ളിക്കു വലം വയ്ക്കുന്ന ഭക്തർ വാവര് സാമിയെ തൊഴുതു തങ്ങളുടെ കഠിനമായ കാനനയാത്രക്ക് സഹായം അഭ്യർത്ഥിച്ച ശേഷം പ്രസാദവും സ്വീകരിച്ചു പള്ളിയിൽ നിന്നും ഭക്തിപൂർവ്വം ശരണം വിളികളോടെ വിശ്വാസതീവ്രതയില്‍ പുറം തിരിയാതെ പിന്നോട്ട് ഇറങ്ങുന്നു.

തുടർന്ന് പേട്ട തുള്ളിക്കൊണ്ടു ഭക്തർ വലിയമ്പലത്തിലേക്കു യാത്രയാകും.

മത സൗഹാർദ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ മതമൈത്രിയുടെ പൊന്വെളിച്ചം വാരി വിതറിക്കൊണ്ട് ലോകത്തിനു മുഴുവൻ മാതൃകയായി എരുമേലി പ്രശോഭിയ്ക്കുന്നു.

(ഫോട്ടോകളും വിഡിയോയും കാണുക )

ദീപാലംകൃതമായ എരുമേലി വാവര്‍പള്ളി ( വീഡിയോ)