വായനപക്ഷാചരണ സമാപനം നടത്തി

വായനപക്ഷാചരണ സമാപനം നടത്തി

കൂരാലി: ഇളങ്ങുളം സെൻട്രൽ പബ്ലിക് ലൈബ്രറിയും തച്ചപ്പുഴ കെ.വി.എസ്.എൽ.പി.സ്‌കൂളും ചേർന്ന് വായനപക്ഷാചരണ സമാപനം നടത്തി.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി. രാധാകൃഷ്ണൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം.കെ.ശശികല അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി പി.ആർ.മധുകുമാർ, ലൈബ്രറി നേതൃസമിതി കൺവീനർ കെ.ആർ. മന്മഥൻ, കെ.ജി.ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.