കാഞ്ഞിരപ്പള്ളി കുന്നുംഭാഗം വാഴവേലില്‍ വി.കെ. തോമസ് (94) നിര്യാതനായി

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം വാഴവേലില്‍ വി.കെ. തോമസ് (94) നിര്യാതനായി

കാഞ്ഞിരപ്പള്ളി : കുന്നുംഭാഗം വാഴവേലില്‍ വി.കെ. തോമസ് (94) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് സ്വവസതിയില്‍ ആരംഭിക്കു ന്നതും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കുന്നതുമാണ്.

ഭാര്യ :പരേതയായ റോസമ്മ തോമസ് ചങ്ങനാശേരി കുട്ടംപേരൂര്‍ കുടുംബാംഗം .
മക്കള്‍: ജോളി റോബര്‍ട്ട്, സോജന്‍ തോമസ്, ജോഷി തോമസ് .

മരുമക്കള്‍: റോബര്‍ട്ട് അഗസ്റ്റിന്‍ വാഴയ്ക്കാമലയില്‍ (രാമപുരം), ഷൈനി സോജന്‍ ഐക്കര(ചേര്‍പ്പങ്കുല്‍), കിറ്റി ജോഷി തട്ടാപ്പറമ്പില്‍ (തീക്കോയി).