വാഴൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വാഴൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു


വാഴൂര്‍: കൊടുങ്ങൂര്‍-മണിമല റോഡില്‍ തേക്കാനം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് സമീപം വാഴൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊടുങ്ങൂര്‍ വട്ടക്കാവുങ്കല്‍ പരേതനായ നടരാജന്റെ മകന്‍ വൈശാഖ് (26) ആണ് മരിച്ചത്. കാലിന് പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന കൊടുങ്ങൂര്‍ പനച്ചിക്കല്‍മുകളേല്‍ വീട്ടില്‍ ഉമേഷിനെയും ഇവരുടെ ബൈക്കുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രികനായ ആലപ്ര കാക്കനാശ്ശേരില്‍ വീട്ടില്‍ സനൂപ് (32)നെയും പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കൊടുങ്ങൂർ മണിമല റോഡിൽ തേക്കാനം ഗവൺമെന്റ് എൽപി സ്കൂൂളിന് സമീപമായിിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ വൈശാഖിനെ ഉടന്‍തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മാതാവ്: ഗിരിജ. പള്ളിക്കത്തോട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.