മനസ്സുണ്ടെകിൽ മാർഗ്ഗവുമുണ്ട്.. കൊച്ചുകൂട്ടുകാരുടെ നിശയദാർഢ്യത്തിനു മുൻപിൽ അത്ഭുതങ്ങൾ നടക്കുന്നു ..

മനസ്സുണ്ടെകിൽ മാർഗ്ഗവുമുണ്ട്.. കൊച്ചുകൂട്ടുകാരുടെ നിശയദാർഢ്യത്തിനു മുൻപിൽ അത്ഭുതങ്ങൾ നടക്കുന്നു ..

പൊൻകുന്നം : തങ്ങൾ പഠിക്കുന്ന സ്‌കൂളിൽ ഒരു സ്‌കൂൾ ബസ്സു വാങ്ങണമെന്ന് വിദ്യാർത്ഥികൾക്ക് വലിയ ആഗ്രഹം. ചെലവ് 12 ലക്ഷം രൂപയോളം വരും.. ഫണ്ട് ലഭിക്കുവാൻ ഒരു മാർഗവും കണ്ടില്ല .. പക്ഷെ വിദ്യാർഥികൾ തോറ്റുപിന്മാറുവാൻ തയ്യാറായില്ല .. മനസ്സുണ്ടെകിൽ മാർഗ്ഗവുമുണ്ട് എന്ന തത്വം അവർ പ്രവർത്തികമാക്കുകയാണ്. മറ്റുള്ളവർ ഉപേക്ഷിക്കുന്ന പാഴ്വസ്തുക്കൾ ശേഖരിച്ചു തരംതിരിച്ചു വില്പന നടത്തിയാൽ പണം സമ്പാദിക്കാം എന്ന തിരിച്ചറിവിൽ കുട്ടികൾ മുന്പിട്ടിറങ്ങി .

അവരുടെ നിശയദാർഢ്യത്തിനു മുൻപിൽ, നാട്ടുകാരും ഒരുമിച്ചപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നു. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ശതാബ്ദി നിറവിലെത്തിയ വാഴൂർ സെന്റ് മേരീസ് എൽപി സ്‌കൂളിന് സ്വന്തമായൊരു വാഹനം കണ്ടെത്തുവാനായി പാഴ് വസ്തുക്കൾ ശേഖരിച്ചു വിൽപന നടത്തി പണം സ്വരൂപിക്കുന്ന കുഞ്ഞങ്ങൾക്കായി നാട്ടുകാർ ഒരുമിച്ചപ്പോൾ ഒരു ദിവസം കൊണ്ടു സമാഹരിച്ചത് 2.6 ലക്ഷം രൂപ. ഒരുമാസം കൊണ്ടു ബാക്കി വരുന്ന തുക സമാഹരിക്കാൻ നാട്ടുകാരുടെ പദ്ധതി. സ്കൂളിലെ പൂർവ വിദ്യാർഥികളും ജനപ്രതിനിധികളും നാട്ടുകാരും ഒത്തൊരുമിച്ചാണ് കൊച്ചു കുഞ്ഞുങ്ങൾക്കൊപ്പം സഹകരിക്കുന്നത്. നേരത്തെ കുട്ടികൾ പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തിയതിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ചിരുന്നു. ഇതേവരെ 3.5 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്.

ബാക്കി വേണ്ടിവരുന്ന തുകയും തങ്ങൾക്കു സമാഹരിക്കുവാൻ സാധിക്കും എന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പുണ്ട് ..