പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നെ​ടു​ത്ത കു​ഴി വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ​ണി​യാ​യി

പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നെ​ടു​ത്ത കു​ഴി വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ​ണി​യാ​യി

ചാ​മം​പ​താ​ൽ: വെ​ള്ളാ​വൂ​ർ മേ​ജ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പ് സ്ഥാ​പി​ക്കാ​നെ​ടു​ത്ത കു​ഴി വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ​ണി​യാ​വു​ന്ന​താ​യി പ​രാ​തി. വീ​തി കു​റ​ഞ്ഞ കൊ​ടു​ങ്ങൂ​ർ – മ​ണി​മ​ല റോ​ഡി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ എ​തി​ർ​ദി​ശ​യി​ൽ വ​രു​മ്പോ​ൾ റോ​ഡി​ന്‍റെ ഇ​ട​ത് ഭാ​ഗ​ത്തേ​ക്ക് ഒ​തു​ക്കു​ന്ന പ​രി​ച​യ​മി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​രാ​ണ് കു​ഴി​യി​ൽ ചാ​ടു​ന്ന​ത്.

പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം ഒ​ഴു​കി പോ​വു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച ഓ​ട മൂ​ടി​യാ​ണ് പൈ​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന​ത് പ്ര​ദേ​ശ​ത്തെ റോ​ഡ് വെ​ള്ള​ക്കെ​ട്ടാ​യി മാ​റു​ന്ന​തി​നും കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ കൂ​ടി​യാ​യ​തോ​ടെ കു​ഴി​യി​ൽ വീ​ഴു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​കെ ക​യ​റ്റാ​ൻ ഏ​റെ പ​ണി​പ്പെ​ടേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​തി​നി​ട​യി​ൽ പ​ല സ്ഥ​ല​ത്തും കു​ഴി​യെ​ടു​ത്ത ശേ​ഷം മൂ​ടി​യ​ത​ല്ലാ​തെ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചി​ല്ലെ​ന്ന പ​രാ​തി​യും ഉ​ണ്ട്. എ​ത്ര​യും വേ​ഗം പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.