ദേശീയ കായിക താരത്തെ കുട്ടികൾ ആദരിച്ചു.

ദേശീയ കായിക താരത്തെ കുട്ടികൾ ആദരിച്ചു.

ചേനപ്പാടി: ‘വിദ്യാലയം പ്രതിഭയോടൊപ്പം” എന്ന പരിപാടിയുടെ ഭാഗമായി ചേനപ്പാടി ഗവ. എൽ.പി.സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ.പ്രതിനിധികളും ചേർന്ന് പൂച്ചെണ്ട് നൽകി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ട്രിപ്പിൾ ജംപ് ദേശീയതാരം ഷഹനാസ് സുലൈമാനെ വസതിയിലെത്തി ആദരിച്ചു.

അത്‌ലറ്റിക്‌സ് രംഗത്ത് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച അതുല്യ പ്രതിഭയാണ് ഇപ്പോൾ മണിമല സ്പെഷ്യൽ വില്ലേജ് ഓഫീസർ കൂടിയായ ഷഹനാസ് സുലൈമാൻ. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.ബി.ഗിരിജ, അധ്യാപകരായ മിനി മാത്യു, അനിഷാ ജെ.എ, പ്രമീള .ബി, അമ്പിളി സരീഷ്, പി.ടി.എ.പ്രസിഡന്റ് മുഹമ്മദ് നിയാസ്, വൈസ് പ്രസിഡന്റ് ഷെനീർ, ജിഷ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.