വെറുതെ ഒരു വിവാദം, ഇളങ്കാട്ടില്‍ കണ്ടെത്തിയ വിഗ്രഹങ്ങള്‍ രണ്ടാഴ്ച മുൻപ് പൂവരണിയിൽ നിന്നും മോഷണംപോയത്. ഉടമസ്ഥൻ എത്തി വിഗ്രഹങ്ങൾ തിരിച്ചറിഞ്ഞു

വെറുതെ ഒരു വിവാദം, ഇളങ്കാട്ടില്‍ കണ്ടെത്തിയ വിഗ്രഹങ്ങള്‍  രണ്ടാഴ്ച മുൻപ്  പൂവരണിയിൽ നിന്നും  മോഷണംപോയത്.  ഉടമസ്ഥൻ എത്തി വിഗ്രഹങ്ങൾ തിരിച്ചറിഞ്ഞു

വെറുതെ ഒരു വിവാദം,….. ഇളങ്കാട്ടില്‍ കണ്ടെത്തിയ ഗണപതിയുടെയും നാഗരാജാവിന്റെയും വിഗ്രഹങ്ങള്‍ മോഷണംപോയത് എന്ന് പോലീസ്, ഉടമസ്ഥൻ എത്തി വിഗ്രഹങ്ങൾ തന്റെതാണെന്ന് തിരിച്ചറിഞ്ഞു .

നിഷ്കളകാരായ ഒരു കൂട്ടം ആളുകൾ കാര്യം അറിയാതെ വിവാദത്തിൽ ഇടപെട്ടു പോയിരുന്നു. കുറെ പേർ പോലീസ് കസ്റ്റടിയിൽ പെടുകയും ചെയ്തിരുന്നു . എന്തായാലും അത് മതപരമായ വിവാദങ്ങളിലേക്ക് കൂടുതൽ കടക്കുന്നതിനു മുൻപ് പ്രശ്നങ്ങൾ തീർന്നു കിട്ടിയതിൽ ആശ്വസിക്കാം . കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി വി യു കുര്യാക്കോസ് ന്റെ അവസരോചിതമായ, സൌമ്യമായ ഇടപെടലുകൾ ആണ് ഈ വൈകാരികമായ പ്രശ്നം ആളികത്താതെ തണുപ്പിച്ചു നിർത്തിയത്.

0-web-vigraham-mundakayam
മുണ്ടക്കയം വാഗമണ്‍ റോഡില്‍ ഇളങ്കാട്ടില്‍ മലനിരകളില്‍ നിന്നും കണ്ടെത്തിയ ഗണപതിയുടെയും നാഗരാജാവിന്റെയും വിഗ്രഹങ്ങള്‍ പൊന്‍കുന്നം പാലാ പൂവരണി കുളംബുകാട്ടിൽ രാജേഷ്‌ പി. നായരുടെ പുരയിടത്തില്‍നിന്നും മോഷണംപോയ വിഗ്രഹങ്ങളാണെന്ന്‌ തിരിച്ചറിഞ്ഞു.

കഴിഞ്ഞ 11-ന്‌ പകലാണ്‌ ഇളങ്കാട്ടില്‍ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങള്‍ കണ്ടെത്തുന്നത്‌. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവിടെ പൂജകളും ആരംഭിച്ചു.

എന്നാൽ ഈ വിഗ്രഹങ്ങൾ കണ്ടു കിട്ടിയ സ്ഥലം മറ്റൊരു വിവാദത്തിൽ പെട്ട് പോയിരുന്നു. സ്ഥലത്തിന്റെ ഉടമ ചക്കോച്ചൻ ഈ സ്ഥലം ( 3 ഏക്കർ ) ബിജു എന്നൊരാൾക്ക്‌ കച്ചവടം നടത്തുവാൻ അഡ്വാൻസ്‌ തുക കൈ പറ്റിയിരുന്നു . പണം മുഴുവൻ കൊടുക്കാത്തതിനാൽ സ്ഥലം എഴുതി കൊടുത്തിരുന്നില്ല. എന്നാൽ വിഗ്രഹം കണ്ടെത്തിയതോടെ അവിടെ പൂജ നടത്തുവാനും, കെട്ടിടം നിർമിക്കുവാനും ബിജു അനുവാദം നല്കി. അതനുസരിച്ച് അവിടെ ചില വിശ്വാസികൾ . വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് മതിൽ കെട്ടി തിരിച്ചു പൂജയും മറ്റും തുടങ്ങി.

ആ സ്ഥലത്തിനു ഒരു ചെറിയ തുക അഡ്വാൻസ്‌ മാത്രം കൊടുത്ത ബിജുവിന് ആ വസ്തുവിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുവാൻ മറ്റുള്ളവർക്ക് അനുവാദം കൊടുക്കുവാൻ അവകാശം ഉണ്ടോ , അതോ അത്തരം കാര്യങ്ങൾ അതിന്റെ ഉടമയായ ചക്കോച്ചനു അവകാശപെട്ടതാണോ എന്നായിരുന്നു നിയമപരമായ പ്രധാനപെട്ട ചോദ്യം .

സ്ഥലത്തിന്റെ യഥാർത്ഥ ഉടമയായ ചക്കോച്ചൻ തന്റെ അനുവാദം ഇല്ലാതെ തന്റെ സ്ഥലത്ത് കെട്ടിടം നിര്മിക്കുവാൻ അനുവാദം കൊടുത്തതിനെ എതിർക്കുകയും, തന്റെ വസ്തുവിൽ ചിലര് അനുവാദം കൂടാതെ പ്രവേശിച്ചു എന്ന് കാണിച്ചു പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു.

ചക്കോച്ചന്റെ പരാതി അനുസരിച്ച് പോലീസ് അവിടെ പ്രവേശിക്കുന്നത് തടയുകയും, എതിർത്തവരെ അറസ്റ്റ് ചെയ്തു അവിടെ നിന്നും മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ കൊണ്ടുചെന്നു ആക്കുകയും ചെയ്തു.

ഇത്‌ നാട്ടുകാരുടെ പ്രതിഷേധത്തിന്‌ ഇടയാക്കി. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ 13-ന്‌ പോലീസ്‌ സ്‌്റ്റേഷന്‍ ഉപരോധിക്കുകയും ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിയ നടത്തിയ ചര്‍ച്ചകള്‍ക്ക്‌ ഒടുവില്‍ സംഘര്‍ഷം ഒഴിവാകുകയായിരുന്നു. ആര്‍.ഡി.ഒയുടെ മധ്യസ്‌ഥതയില്‍ പ്രശ്‌നം ചര്‍ച്ച്‌ ചെയ്യാനിരിക്കെയാണ്‌ വിഗ്രഹങ്ങള്‍ മോഷ്‌ടിച്ചുകൊണ്ടുവന്ന്‌ ഒളിച്ച്‌ വെച്ചതാണെന്ന്‌ തിരിച്ചറിയുന്നത്‌.

രാജേഷിന്റെ പുരയിടത്തില്‍ തലമുറകളായി സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങള്‍ കഴിഞ്ഞ്‌ രണ്ടിനാണ്‌ നഷ്‌ടപ്പെട്ടതായി അറിയുന്നത്‌. ഉടന്‍തന്നെ ഇയാള്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇളങ്കാട്ടില്‍ വിഗ്രഹങ്ങള്‍ കണ്ടെത്തിയ വിവരം അറിഞ്ഞ്‌ രാജേഷ്‌ പോലീസിനെ സമീപിക്കുകയും ആര്‍.ഡി. ഓഫീസില്‍ ഇന്നലെ എത്തി വിഗ്രഹങ്ങള്‍ തിരിച്ചറിയുകയും ചെയ്‌തു.

ഇതോടെ ആ സംഭവത്തിനു പുതിയ മാനങ്ങൾ കൈവന്നിരിക്കുകയാണ് . പുതിയ വിവാദങ്ങൾ തല പൊക്കിയിരിക്കുന്നു …

പൂവരണിയിൽ നിന്നും കളവു പോയ വിഗ്രഹങ്ങൾ എങ്ങനെ ഇളങ്കാട്ടില്‍ എത്തി …?

കരിങ്കല്ലിൽ തീർത്ത വിഗ്രഹങ്ങൾക്ക് അധികം വില കാണുകയില്ല .. അപ്പോൾ പിന്നെ അവ മോഷ്ട്ടിച്ചത് എന്തിന്..?

അവിടെ മോഷ്ട്ടക്കൾ ഒളിപ്പിച്ചു വച്ചതാണോ ? അതോ ആരെങ്കിലും മനപൂർവം മറ്റെന്തോ കാര്യാ സാധ്യത്തിനായി അവിടെ കൊണ്ടുപോയി അവിടെ വച്ചതാണോ …?

വിശ്വാസികൾ കബളിപ്പിക്കപെടുകയയിരുന്നുവോ ..?

അന്വേഷണം പുരോഗമിക്കുമ്പോൾ എന്തൊക്കെയാണ് പുറത്തു വരുന്നതെന്ന് ജനം ആകംഷാപൂർവം കാത്തിരിക്കുന്നു . എന്തായാലും അപ്രതീക്ഷിത തിരിവുകൾക്ക്‌ കാത്തിരിക്കുക …

വീഡിയോ കാണുക

2-web-vigraham-vivadam

3-web-vigraham-vivadam

4-web-vigraham-vivadam

6-web-vigraham-vivadam

4-web-vigraham-mundakayam

0-web-vigraham-mundakayam

1-web-vigraham-issue