വിമലഗിരി മാതാവിന്റെ തിരുസ്വരൂപപ്രയാപ്രയാണത്തിന് ചൊവ്വാഴ്ച പൊടിമറ്റം പള്ളിയിൽ സ്വീകരണം

വിമലഗിരി മാതാവിന്റെ തിരുസ്വരൂപപ്രയാപ്രയാണത്തിന് ചൊവ്വാഴ്ച പൊടിമറ്റം പള്ളിയിൽ സ്വീകരണം

കാഞ്ഞിരപ്പള്ളി : വിജയപുരം രൂപതയുടെ സ്വർഗീയ മധ്യസ്ഥയായ വിമലഗിരി മാതാവിന്റെ തിരുസ്വരൂപ പ്രയാണത്തിന് പൊടിമറ്റം സെന്റ് ജോസഫ് ദേവാലയത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് സ്വീകരണം നൽകും.

വിജയപുരം രൂപതയുടെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച ശേഷം ആണ് മാതാവിന്റെ രൂപം പൊടിമറ്റം ദേവാലയത്തിൽ എത്തി ചേരുന്നത്. തുടർന്ന് കുമ്പസാരം, മരിയൻ പ്രഭാഷണം, ജപമാല, ആഘോഷമായ ദിവ്യ ബലി, രാത്രി ആരാധന എന്നിവ നടക്കും.

തിരുക്കർമ്മങ്ങൾക്ക് വികാരി ജനറാൾ. മോൺ ജസ്റ്റിൻ മഠത്തിൽ പറമ്പിൽ, മുണ്ടക്കയം ഫൊറോന വികാരി മോൺ ഹെൻട്രി കൊച്ചു പറമ്പിൽ,ഇടവക വികാരി ഫാ. തോമസ് പഴവകാട്ടിൽ, ഫാ.ജോസഫ് പൂവത്തിങ്കൽ, ഫാ.ടോം ജോസ്, ഫാ.സേവ്യർ ചെറു നെല്ലാടി, ഫാ.ഫ്രാൻസിസ് പാറവിള, ഫാ, ജോൺ വി യാനി, ഫാ.മൈക്കിൾ വലയിഞ്ചിയിൽ,ഫാ.ഐസക്ക് പടിഞ്ഞാറേകുറ്റ്, ഫാ.ഗ്രിഗറി കൂട്ടുമ്മേൽ . എന്നിവർ നേതൃത്വം നൽകും..

ബുധനാഴ്ച രാവിലെ 8.30 ന് അഖണ്ഡണ്ട ജപമാല, 3 .30. PM ന് ദിവ്യബലി 4 മണിക്ക് വിമലഗിരി മാതാവിന്റെ തിരുസ്വരൂപ പ്രയാണം വാഹനങ്ങളുടെ അകമ്പടിയോടെ എലിക്കുളം ലിറ്റിൽ ഫ്ളവർ ദേവാലയത്തിലേക്ക്;