വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു രണ്ടു സ്ത്രീകളെ കബളിപ്പിച്ച എരുമേലി സ്വദേശി അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു രണ്ടു സ്ത്രീകളെ കബളിപ്പിച്ച   എരുമേലി സ്വദേശി  അറസ്റ്റിൽ

എരുമേലി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു 40,000 രൂപ തട്ടിയ കേസില്‍ കനകപ്പാലം ശ്രീനിപുരം കോളനി തെക്കാട്ട് വീട്ടില്‍ സലിം (49) നെ എരുമേലി പോലിസ് അറസ്റ്റ് ചെയ്തു.എരുമേലി സ്വദേശികളായ രണ്ടു യുവതികളില്‍ നിന്നും ദുബായില്‍ മലയാളികളുടെ വീട്ടില്‍ വീട്ടുജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞു കബളിപ്പിക്കുകയായിരുന്നു.

ദുബായില്‍ എത്തിയ ഉടനെ ചതി മനസിലാക്കിയ യുവതികള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപെടുകയും പോലീസിന്‍റെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ഇവരുടെ പരാതിയിന്‍മേല്‍ സലിമിനെ എരുമേലി പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എരുമേലി SHO M ദിലീപ് ഖാന്റെ നേതൃത്തത്തില്‍ എസ് ഐ മാരായ ജോയ് തോമസ്‌, വിദ്യാധരന്‍ എന്നിവരാണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. തമിഴ്‍നാട് സ്വദേശിയായ ഒരു  ഏജന്റ് മുഖേനെയാണ് സ്ത്രീകളെ വിദേശത്തേക്ക് വിട്ടതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു .

എരുമേലി ഒഴക്കനാട് പനച്ചിയിൽ ഫൈസലിന്റെ ഭാര്യ ഷീജ, സഹോദരി ഷീബ എന്നിവരെയാണ് ദുബായിൽ വീട്ടുജോലിക്ക് 40000 രൂപ വാങ്ങി സലിം അയച്ചതെന്ന് പോലീസ് പറഞ്ഞു. ദുബായിൽ എത്തിയപ്പോൾ  വീട്ടുജോലിയല്ല ലഭിച്ചത്. ചതിയിൽ പെട്ടെന്നറിഞ്ഞതോടെ മലയാളികളായ ചിലർ മുഖേന സോഷ്യൽ മീഡിയയിൽ വിവരമറിയിച്ചു. ഇതോടെ മലയാളി സംഘടനകൾ വഴി സംഭവം അറിഞ്ഞ് ഇന്ത്യൻ എംബസി ഇടപെട്ട് സ്ത്രീകളെ മോചിപ്പിക്കുകയായിരുന്നു. എംബസി ഇടപെട്ടില്ലായിരുന്നെങ്കിൽ വലിയ ഒരു റാക്കറ്റിന്റെ കെണിയിൽ പെട്ടുപോകുമായിരുന്നെന്ന് സ്ത്രീകൾ പറഞ്ഞു.

എംബസി ഇടപെട്ട് വിമാനമാർഗം ഇവരെ കരിപ്പൂരിലെത്തിക്കുകയും മലപ്പുറം എസ് പി യുടെ നിർദേശപ്രകാരം രണ്ട് വനിതാ പോലീസുകാരുടെ സംരക്ഷണത്തിൽ കോട്ടയത്ത് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെത്തിക്കുകയുമായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ എരുമേലി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഇവരെ ബന്ധുക്കൾക്ക് കൈമാറി. ഇതിന്റെ   തൊട്ടുപിന്നാലെയാണ്  ഏജന്റ് സലീമിനെ എരുമേലി സി ഐ എം ദിലീപ് ഖാന്റെ നേതൃത്വത്തിൽ വീട് റെയ്ഡ് ചെയ്ത് പിടികൂടിയത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു രണ്ടു സ്ത്രീകളെ കബളിപ്പിച്ച എരുമേലി സ്വദേശി അറസ്റ്റിൽ
എരുമേലി: ദുബായിൽ ജോലി വാഗ്ദാനം ചെയ്തു 40,000 രൂപ തട്ടിയ കേസില്‍ കനകപ്പാലം ശ്രീനിപുരം കോളനി തെക്കാട്ട് വീട്ടില്‍ സലിം (49) നെ എരുമേലി പോലിസ് അറസ്റ്റ് ചെയ്തു.എരുമേലി സ്വദേശികളായ രണ്ടു യുവതികളില്‍ നിന്നും ദുബായില്‍ മലയാളികളുടെ വീട്ടില്‍ വീട്ടുജോലി തരപ്പെടുത്തിതരാമെന്ന് പറഞ്ഞു കബളിപ്പിക്കുകയായിരുന്നു. എന്നാൽ ദുബായിൽ ചെന്നപ്പോൾ തന്നെ ചതി മനസിലാക്കിയ യുവതികള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപെടുകയും പോലീസിന്‍റെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു: വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :