വാവയും സ്മാർട്ട് ആയി, വാവ സുരേഷിനെ വിളിക്കുവാൻ ഇനി മൊബൈൽ ആപ്പ് – കിംഗ് കോബ്ര

വാവയും സ്മാർട്ട് ആയി, വാവ സുരേഷിനെ വിളിക്കുവാൻ ഇനി മൊബൈൽ ആപ്പ് – കിംഗ് കോബ്ര

വാവ സുരേഷ് ഇനി നിങ്ങളുടെ വിരൽത്തുമ്പുകളിൽ .. ഇനി പാമ്പിനെ കണ്ടാൽ പേടിയ്‌ക്കേണ്ട .. സ്മാർട്ട് ഫോണിൽ കൈവിരൽ അമർത്തിയാൽ മതി, വാവ സുരേഷ് പറന്നെത്തും ..

പാമ്പുപിടിത്തക്കാരൻ വാവ സുരേഷ് എവിടെയുണ്ടെന്ന് ഇനി മൊബൈൽ ആപ്ലിക്കേഷൻ വഴി അറിയാം.

ടെക്‌നോപാർക്കിലെ സ്‌പാർക് നോവ എന്ന സാങ്കേതിക വിദഗ്‌ധരാണ് കിങ് കോബ്ര എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്. സൈബർ സെല്ലുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ വാവ സുരേഷ് എവിടെയുണ്ടെന്നു കണ്ടെത്താനും എവിടെയെങ്കിലും പാമ്പിനെ കണ്ടാൽ ചിത്രം സഹിതം മെസേജ് അലേർട്ട് അയയ്ക്കാനും സാധിക്കും.

ഫേസ്ബുക് , യു ട്യൂബ് , ട്വിറ്റെർ മുതലായ സോഷ്യൽ മീഡിയകളുമായും വിക്കി പീഡിയയുമായും ആപ്ലിക്കേഷൻ ബന്ധിപ്പിച്ചിട്ടുണ്ട്.