സിനിമാ താരം വിവേക് ഒബ്‌റോയ് ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ എത്തി കെട്ടുമുറുക്കി ശബരിമലക്ക് പോയി

സിനിമാ താരം വിവേക് ഒബ്‌റോയ് ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ എത്തി കെട്ടുമുറുക്കി ശബരിമലക്ക് പോയി

ചോറ്റി : പ്രമുഖ ഹിന്ദി സിനിമാ താരം വിവേക് ഒബ്‌റോയ് ഇന്ന് രാവിലെ ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ എത്തി കെട്ടുമുറുക്കി.

കഴിഞ്ഞ മൂന്നു വർഷങ്ങൾ ആയി അദ്ദേഹം ചോറ്റിയിൽ എത്തി കെട്ടുമുറുക്കി ശബരിമലക്ക് പോവാറുണ്ട്. ഇത്തവണയും അത് തെറ്റിയില്ല.

കെട്ടുമുറുക്കിനു ശേഷം മാധ്യമങ്ങളോട് കുശലം പറഞ്ഞ ശേഷം അദ്ദേഹം ശബരിമലക്ക് പോയി

വിവേകിൻറെ സുഹൃത്തുക്കളും കാഞ്ഞിരപ്പള്ളി ചോറ്റി നിവാസികളുമായ സെബാസ്റ്യൻ മറ്റത്തിൽ , സുനില കരിപ്ലാവിൽ, അഡ്വ: സന്തോഷ് എന്നിവരുടെ ആഥിത്യം സ്വീകരിച്ചാണ് വിവേക് കഴിഞ്ഞ മൂന്നു വർഷമായിട്ട് ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും കെട്ടുനിറച്ച് ശബരിമല ദർശനം നടത്തുന്നത്.

രാവിലെ 9 മണിയോടെ ആരംഭിച്ച കെട്ടുമുറുക്ക് ചടങ്ങുകൾ 10.30 ഓടെ സമാപിച്ചു . തുടർന്ന് മഹാദേവന്റെ നേർച്ചക്കാളയായ ശങ്കരന് പഴങ്ങളും നൽകിയ ശേഷമാണ് വിവേക് സന്നിധാനത്തിലേക്ക് യാത്ര തിരിച്ചത്.

വീഡിയോ കാണുക

2-web-vivek-obroi-at-chotti

3-web-obroi-at-chotti

5-web-obroil-at-chotti

6-web-obroi-at-Chotti

7-web-obroi-at-Chotti

1-web-vivek-obroi-at-chotti

10-web-obroi-at-chotti