വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജാഥക്ക് കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം നൽകി

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ  സംസ്ഥാന ജാഥക്ക് കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം നൽകി

കാഞ്ഞിരപ്പള്ളി :പാതയോരത്ത് കച്ചവടം നടത്തുന്നവരുടെ തൊഴിൽ സംരക്ഷിക്കണമെന്നും അവർക്ക് ക്ഷേമപദ്ധതി ഏർപ്പെടുത്തണമെന്നും സംസ്ഥാന വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ (VKTF) സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടന നടത്തുന്ന പ്രചാരണജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം നൽകി.
കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നൽകിയ സ്വീകരണ യോഗം സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് വി.പി.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്ടു നിന്നാരംഭിച്ച ജാഥ എല്ലാ ജില്ലകളിലും പര്യടനം നടത്തി 11ന് തിരുവനന്തപുരം കിഴക്കേകോട്ടയിൽ സമാപിക്കും.സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്‌യും, ഒക്ടോബർ 17ന് ഒരു ലക്ഷം തൊഴിലാളികൾ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.