ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ലഹരി ഉത്പ്പന്നങ്ങൾ വിൽക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് വി.എം.സുധീരൻ

മണങ്ങല്ലൂർ: കേരളത്തിലെ ഗ്രാമങ്ങളെ ലഹരിമുക്തമാക്കുന്നതിന്ന് സർക്കാർ സംവിധാനങ്ങൾക്ക് പുറമേ സന്നദ്ധ സംഘടനകൾ കൂടി രംഗത്ത് ഇറങ്ങണമെന്ന് മുൻ മന്ത്രി വി.എം.സുധീരൻ അഭിപ്രായപ്പെട്ടു. മണങ്ങല്ലൂർ റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള 20-ാം മത് ഗ്രാമീണ വിദ്യാഭ്യാസ-ചികിത്സാ സഹായ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു
അദ്ദേഹം.

ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ലഹരി ഉത്പ്പന്നങ്ങൾ വിൽക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ഇതിനെതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ജമാൽ പാറയ്ക്കലിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ 20 വർഷമായി സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന സൊസൈറ്റിയുടെ നേതൃത്യത്തിലുള്ള സ്കോളർഷിപ്പുകളുടെയും ചികിത്സാ സഹായങ്ങളുടെയും വിതരണോത്ഘാടനം മുൻ ഡി.സി.സി പ്രസിഡൻറ് ടോമി കല്ലാനി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തി.

ആൻസമ്മ ടീച്ചർ,, ഷെജി പാറക്കൽ, ടി.ഇ.നാസറുദ്ദീൻ, ടി.കെ.മുഹമ്മദ് ഇസ്മായിൽ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, കെ.കെ.ബാബു, ബിനു പാനാപള്ളി ,യു. അബ്ദുൾ അസീസ്, എ.എം. ജോസ്, നവാസ് പാറക്കൽ, കെ.എൻ.നൈസാം, ഒ.എം.ഷാജി, ഫൈസൽ .എം കാസിം, മുഹമ്മദ് സജാസ്, എന്നിവർ പ്രസംഗിച്ചു.

സംസ്ഥാനത്തെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ജനജ്യോതി പുരസ്കാരം ഫാറൂഖ് കോളേജ് ചെയർമാൻ സി.പി കുഞ്ഞുമുഹമ്മദിനും, മികച്ച ജനപ്രതിനിധിക്കുള്ള ജനകീയം പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.പി.എ ഷെമീറിനും, സഹകരണ മേഖലയിലെ മികച്ച പ്രവർത്തനത്തിന് സഹകരണ മിത്ര പുരസ്കാരം എരുമേലി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്കറിയ ഡോമിനിക്ക് ചെമ്പകത്തിങ്കലിനും മികവുറ്റ സർക്കാർ ഉദ്യോഗസ്ഥനുള്ള ജനസേവ പുരസ്കാരം കൂവപ്പള്ളി വില്ലേജ് ഓഫിസർ എം.എച്ച് ഷാജിക്കും യുവ സംരംഭകനുള്ള യുവപ്രതിഭാ പുരസ്കാരം അനസ് പ്ളാമൂട്ടിലിനും ,മനുഷ്യാവകാശ പ്രവർത്തകനുള്ള മാനവീയം പുരസ്കാരം എച്ച്. അബ്ദുൽ അസ്സീസിനും നൽകി ആദരിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും വി.എം.സുധീരൻ പുരസ്കാരങ്ങൾ നൽകി.

ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ലഹരി ഉത്പ്പന്നങ്ങൾ വിൽക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് വി.എം.സുധീരൻ